എനിക്ക് മോഹൻലാൽ കഴിഞ്ഞേയുള്ളൂ ആരും, ആ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞു മീര ജാസ്മിൻ.
ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടി ആയിരുന്നു മീരാ ജാസ്മിൻ. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയ മികവ് തെളിയിക്കുവാൻ മീരയ്ക്ക് സാധിച്ചിരുന്നു. തുടർന്ന് വളരെ മികച്ച പ്രകടനം തന്നെയായിരുന്നു മീര ഓരോ ചിത്രങ്ങളിലും കാഴ്ച വെച്ചിരുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. കേരള സംസ്ഥാന അവാർഡും തമിഴ്നാട് സംസ്ഥാന അവാർഡും ഒക്കെ താരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. നാഷണൽ അവാർഡ് ഉൾപ്പെടെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചു. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത താരം പിന്നീട് മലയാളസിനിമയിലേക്ക് തിരികെ വന്നത് സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു.
ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാൻ തീരുമാനിച്ചിരിക്കുകയാണ് താരം. അതിന്റെ ഭാഗമായി മോഡലിങ്ങിലും ഒരു കൈ നോക്കുന്നുണ്ട് മീര ജാസ്മിൻ. ഇപ്പോൾ വിവിധ ഭാഷകളിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണെന്ന് മീര ജാസ്മിൻ തുറന്നു പറയുകയാണ് ചെയ്യുന്നത്. ലോകത്തിലെ തന്നെ മികച്ച അഞ്ച് നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നും താരം പറയുന്നുണ്ട്. ഒരു അഭിമുഖത്തിൽ സംസാരിച്ചപ്പോഴായിരുന്നു മോഹൻലാലിനെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിൽ ശ്രദ്ധ നേടിയിരുന്നത്.
മോഹൻലാൽ ഒരു ഗ്രേറ്റ് ആക്ടർ ആണ്. മികച്ച നടൻ എന്ന് പറയുമ്പോൾ നമ്മൾ എപ്പോഴും പറയുന്നത് ഹോളിവുഡ് ആക്ടർസിന്റെ കാര്യമാണ് എന്നാൽ മോഹൻലാൽ എന്ന നടൻ ലോകത്തിലെ തന്നെ മികച്ച അഞ്ച് നടന്മാരിൽ ഒരാളാണ്. ടോപ് ഫൈവ് എന്ന് പോലും പറയാൻ പാടില്ല.അങ്ങനെ അദ്ദേഹത്തിന്റെ കാലിബർ അളക്കാനും കഴിയില്ല. പക്ഷേ അത്ര വലിയ നടനാണ് അദ്ദേഹം. എപ്പോഴും എനിക്ക് ഒരു വിഷമം എന്താണെന്ന് വെച്ചാൽ ഇന്ത്യൻ സിനിമയെക്കുറിച്ച് പറയുമ്പോൾ ബോളിവുഡ് ഹൈപ്പ് ചെയ്ത് സംസാരിക്കുന്ന ഒരു പ്രവണതയുണ്ട്.തീർച്ചയായും അമിതാഭ് ബച്ചനെ ഇഷ്ടമാണെങ്കിലും എനിക്ക് മോഹൻലാൽ കഴിഞ്ഞേയുള്ളൂ ആരും എന്നാണ് മീരാജാസ്മിൻ പറയുന്നത്. മീരയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ അഭിമുഖത്തിൽ നിരവധി ആളുകളാണ് മീരാ ജാസ്മിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. മീര പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ് ആളുകൾ പറയുന്നത്.