“വന്ദനം പോലെയുള്ള മോഹന്‍ലാലിന്റെ ഫ്ലോപ്പ് ചിത്രങ്ങളില്‍ പലതും ഇന്നും മലയാളികള്‍ ഇഷ്ട്ടപെടുന്നുണ്ട് : ഷൈന്‍ ടോം ചാക്കോ
മലയാളസിനിമ ഇപ്പോൾ പഴയതുപോലെ തീയേറ്ററുകളിൽ നിറഞ്ഞോടുന്നില്ല എന്ന പരാതി അടുത്ത കുറച്ചുകാലങ്ങളായി നിലനിന്ന് വരുന്ന ഒന്നായിരുന്നു. സിനിമ കാണാൻ തീയേറ്ററിലേക്ക് പ്രേക്ഷകർ എത്തുന്നില്ല എന്നായിരുന്നില്ല ഒരു പരാതി. കാരണം പലരും ഈ പരാതിയെക്കുറിച്ച് ചൂണ്ടി കാട്ടുകയും ചെയ്തിരുന്നു. വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോയ മലയാള സിനിമയ്ക്ക് തിരികെ പിടിച്ചത്, പൃഥ്വിരാജ് ചിത്രം കടുവയും സുരേഷ് ഗോപി ചിത്രമായ പാപ്പനും ഒക്കെ ആയിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അതിനു ശേഷം റിലീസ് ആയ തല്ലുമാല എന്ന ചിത്രം,കുഞ്ചാക്കോ ബോബൻ സിനിമയായ ന്നാ താൻ കേസ് കൊട് ഒക്കെ വീണ്ടും തിരിച്ചെടുത്തു എന്നതാണ് സത്യം.
ഇപ്പോൾ ഷൈൻ ടോം ചാക്കോ പ്രാധാന വേഷത്തിൽ എത്തുന്ന കുടുക്ക് 2025 എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി പറയുന്ന ചില വാചകങ്ങളാണ് ശ്രദ്ധ നേടുന്നത്. യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നത്. എല്ലാകാലത്തും ഹിറ്റ് പടങ്ങൾ ഉണ്ടായിട്ടുള്ളത് ഫ്ലോപ്പ് ചിത്രങ്ങളാണ്. ചിത്രങ്ങൾ മോശമായത് കൊണ്ടല്ല ചിലപ്പോൾ സിനിമ ഇറങ്ങുന്ന കാലഘട്ടം, സിനിമയുടെ കഥ തന്നെ സിനിമയുടെ വിജയത്തിനും തോൽവിക്കും കാരണം ആണെന്നും ഷൈൻ പറയുന്നു. എന്തുകൊണ്ട് ഫ്ലോപ്പ് ആയി പോയി എന്ന് ചിന്തിച്ചിട്ടുള്ള സിനിമകൾ ഉണ്ട് എന്നും പറഞ്ഞിരുന്നു.
കൂട്ടത്തിൽ ഇരുന്ന് കാണുമ്പോൾ വർക്ക് ആവാത്ത പല സിനിമകളും ഒറ്റയ്ക്ക് കാണുമ്പോൾ വർക്ക് ആകുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു സിനിമയാണ് മോഹൻലാലിന്റെ വന്ദനം. മോഹൻലാൽ ചിത്രങ്ങളിൽ വലിയ ഹിറ്റ് ആവാതെ പോയ ഒരു ചിത്രമായിരുന്നു ഇത്. പക്ഷേ ഇപ്പോഴും ആളുകൾ രസിക്കുന്ന ഒരു സിനിമ തന്നെയാണ് വന്ദനം. എനിക്കും ഇഷ്ടപ്പെട്ട സിനിമയാണ് വന്ദനം എന്ന് ഷൈൻ പറയുന്നു.
ഓഗസ്റ്റ് 19നാണ് കുടുക്ക് തീയേറ്ററുകളിലേക്ക് എത്തുക. ത്രികോണ പ്രണയവും ആക്ഷൻ രംഗങ്ങളും ഒക്കെയായി നിഗൂഢത ഉണർത്തുന്ന രീതിയിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ ടീസർ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അള്ളു രാമചന്ദ്രൻ എന്ന ചിത്രത്തിനുശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025 എന്ന ചിത്രം. മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോയെ കൂടാതെ കൃഷ്ണ ശങ്കർ, ദുർഗ കൃഷ്ണ സ്വാസിക വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.