മോഹൻലാലിന്റെ വിവാഹത്തിന് അണിഞ്ഞ കണ്ണാടി തന്നെയാണ് ബറോസിന്റെ പൂജയ്ക്കും മമ്മൂട്ടി അണിഞ്ഞത്, തുറന്നു പറഞ്ഞു മമ്മുക്ക
1 min read

മോഹൻലാലിന്റെ വിവാഹത്തിന് അണിഞ്ഞ കണ്ണാടി തന്നെയാണ് ബറോസിന്റെ പൂജയ്ക്കും മമ്മൂട്ടി അണിഞ്ഞത്, തുറന്നു പറഞ്ഞു മമ്മുക്ക

മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയുടെ അവിഭാജ്യമായ താരങ്ങൾ തന്നെയാണ്. ഇരുവർക്കുമിടയിൽ ഉള്ള സൗഹൃദവും എപ്പോഴും ശ്രദ്ധ നേടുന്ന ഒന്നു തന്നെയാണ്. മോഹൻലാലിന്റെ വിവാഹദിവസം ഏറ്റവും കൂടുതൽ തുടങ്ങിയ താരം മമ്മൂട്ടി തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും മോഹൻലാലിന്റെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ എത്താറുണ്ട്. ഇപ്പോൾ മോഹൻലാലിന്റെ വിവാഹത്തിനു ശേഷം വർഷങ്ങൾ പിന്നിടുമ്പോൾ പുതിയൊരു വെളിപ്പെടുത്തലുമായാണ് മമ്മൂട്ടി മുൻപോട്ട് വന്നിരിക്കുന്നത്.

 

മമ്മൂട്ടി നടത്തിയ ഈ വെളിപ്പെടുത്തൽ എല്ലാവരെയും അമ്പരപ്പിൽ നിർത്തിരിക്കുകയാണ്. മോഹൻലാലിന്റെ ജീവിതത്തിലെ എല്ലാ സന്തോഷകരമായ നിമിഷങ്ങളിലും മമ്മൂട്ടിയെ കാണാൻ സാധിക്കും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാറോസ്. ബറോസിന്റെ പൂജ ചടങ്ങുകൾക്കു മമ്മൂട്ടി എത്തിയിരുന്നു, പ്രിയപ്പെട്ട ലാലിന് ആശംസകൾ നേരാൻ. ഇച്ചാക്ക ഇല്ലാതെ ലാലേട്ടന്റെ ജീവിതത്തിൽ എന്ത് സന്തോഷമാണ് ഉള്ളത്. ബറോസ് ആഘോഷത്തിൽ എത്തിയപ്പോഴും മമ്മൂട്ടി കണ്ടിരുന്നത് ഒരു പ്രേത്യക ലുക്കിൽ ആണ്. മോഹൻലാലിന്റെ വിവാഹ ദിവസം അണിഞ്ഞ കണ്ണാടിയുടെ ഫ്ലാഷ് ബാക്ക് പറയുകയാണ് മെഗാസ്റ്റാർ. മോഹൻലാലിന്റെ വിവാഹത്തിന് വച്ച അതേ കണ്ണാടി തന്നെയായിരുന്നു ബറോസ് പൂജ ചടങ്ങുകൾക്കും താൻ വച്ചത് എന്നാണ് റോഷാക്ക് എന്ന ചിത്രത്തിലെ പ്രമോഷൻ സംബന്ധമായ നൽകിയ പരിപാടിയിൽ മമ്മൂട്ടി തുറന്നു പറഞ്ഞത്.

ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷവും ആ കണ്ണാടി അദ്ദേഹം സൂക്ഷിച്ചു വച്ചല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. അത് അമ്പരപ്പ് ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നും ആളുകൾ പറയുന്നു. ഇതിനിടയിൽ മമ്മൂട്ടിക്ക് വലിയ കാർ കളക്ഷൻ ഉണ്ടല്ലോന്ന് ഒരു അവതാരകൻ ചോദിച്ചിരുന്നു. ഇതിലും രസകരമായ രീതിയിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഞാൻ പഴയ കാർ വിറ്റ് പുതിയ വാങ്ങുകയാണ്. അല്ലാതെ കളക്ഷൻ ഒന്നും ഇല്ല. അപ്പോഴാണ് മമ്മൂട്ടിയുടെ മറ്റൊരു കളക്ഷനെ കുറിച്ച് സഞ്ജു സംസാരിച്ചത്. കാർ കളക്ഷൻ ഇല്ലെങ്കിലും മറ്റൊരു കളക്ഷനിൽ ഒപ്പം നിൽക്കുന്നത് അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കാണിച്ചു കൊടുത്തിട്ട് ഇത് ഇപ്പോൾ എടുത്തതാണെന്ന് ചോദിക്കുകയായിരുന്നു. ഞാൻ 1993 ഇൽ ഫോട്ടോ ആയിരുന്നു അത്. ഈ ഫോട്ടോയിൽ കാണുന്ന ഷർട്ട് ഞാൻ കഴിഞ്ഞ മാസം കൂടി ഇട്ടിരുന്നു എന്ന് അപ്പോൾ മമ്മൂക്ക പറയുകയും ചെയ്തു. അങ്ങനെ ചോദിച്ചപ്പോഴാണ് അന്ന് ഉപയോഗിച്ചിരുന്ന കണ്ണാടി മമ്മൂക്കയുടെ കയ്യിൽ ഉണ്ടെന്ന് അറിയുന്നത്. ലാലേട്ടന്റെ കല്യാണത്തിന് അണിഞ്ഞ അതേ കണ്ണാടി തന്നെയാണ് അദ്ദേഹം പിന്നീട് പൂജയ്ക്ക് എത്തിയപ്പോഴും ധരിച്ചിരുന്നത്.