“ഞാന്‍ കരഞ്ഞിട്ടാണ് അവസാനം കയ്യിലെ കെട്ടഴിച്ചത്, ഇതൊരു ശിക്ഷാരീതിയല്ല, ഒരു ടോർച്ചർ തന്നെയാണ്” – വൈറ്റ് റൂം ടോര്‍ച്ചറിനെ പറ്റി മമ്മൂട്ടി
മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം പല തരത്തിലുള്ള ചർച്ചകൾക്കും വഴിവെച്ചിരുന്നു. ആദ്യ സമയങ്ങളിൽ റോഷാക്ക് എന്ന ചിത്രം എന്താണ് പറയുന്നത് എന്ന സംശയമായിരുന്നു പ്രേക്ഷകരിൽ പലർക്കും ഉണ്ടായിരുന്നത്. ഇപ്പോൾ ആ സംശയങ്ങൾക്കെല്ലാം ഒരു പരിസമാപ്തി ഉയർന്നിരിക്കുകയാണ്. എന്നാൽ അതിനു മുൻപ് വൈറ്റ് റൂം ടോർച്ചറിനേ കുറിച്ചാണ് ചിത്രം പറയുന്നത് എന്ന തരത്തിലുള്ള ചില വാർത്തകളും പുറത്തു വന്നിട്ടുണ്ടായിരുന്നു. കൊടും കുറ്റവാളികൾക്ക് നൽകിയിരുന്ന ഒരു ശിക്ഷ രീതിയാണ് വൈറ്റ് റൂം ടോർച്ചറിങ് എന്നത്. ഇതിനെ കുറിച്ചായിരുന്നു ചിത്രത്തിലെ ഒരു പോസ്റ്ററിൽ കാണിച്ചത്.
റോഷാക്ക് പ്രമോഷൻ ഭാഗമായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഒക്കെ തന്നെ ഇക്കാര്യത്തെക്കുറിച്ചു മമ്മൂട്ടി പറഞ്ഞിരുന്നു. അകത്ത് കൈ കെട്ടി വച്ചതിനു ശേഷം താൻ കൈ അഴിച്ചിട്ടില്ല എന്നും ഞാൻ കരഞ്ഞിട്ടാണ് അവസാനം അതിൽ നിന്നും കൈ ഊരിയെടുത്തത്. എനിക്ക് ഊരാൻ പറ്റില്ല. വിലങ്ങ് ഇടുന്നത് പോലെ തന്നെയാണ് തോന്നിയത് എന്നുമാണ് മമ്മൂട്ടി പറയുന്നത്. അത് ശരിക്കും ഒരു ടോർച്ചർ ആണ്. ഒരു ശിക്ഷാരീതി അല്ല ചോദ്യം ചെയ്യുന്ന സമയങ്ങളിൽ ആളുകളെ ഇങ്ങനെയുള്ള റൂമുകളിൽ കൊണ്ടിരുത്തി കുഴപ്പം ആക്കുക. ലൈറ്റ് കിട്ടാത്ത ഒരു സ്ഥലത്ത് നിർത്തുക, ഏതെങ്കിലും ശബ്ദം കേൾപ്പിച്ചു കൊണ്ടിരിക്കുക, ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ നമ്മൾ ഭയങ്കരമായി ഡിസ്റ്റർബ് ആകും അതൊരു ടോർച്ചർ തന്നെയാണ്. അങ്ങനെ ഒന്നാണ് സിനിമയിലുള്ളത്.
പക്ഷേ അത് കാര്യമായിട്ടില്ല. ചെറിയ സ്ഥലങ്ങളിൽ മാത്രമാണ് ഉള്ളത് എന്ന് നമുക്ക് പറയുന്നുണ്ട്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം എല്ലായിടത്തു നിന്നും നേടിക്കൊണ്ടിരിക്കുന്നത്. ഹോളിവുഡിൽ അല്ലാതെ ഇത്തരത്തിലൊരു ചിത്രം ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് ചിത്രം കണ്ടവരെല്ലാം തന്നെ ഒരേപോലെ പറയുന്നത്. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം വളരെ മികച്ചത് തന്നെയാണ്. ഇതുപോലെ ഒരു ചിത്രം ഇതുവരെ മലയാളത്തിൽ വന്നിട്ടില്ല എന്ന് എല്ലാവരും അടിവരയിട്ട് പറയുന്നുണ്ട്. കുറച്ചുകാലങ്ങളായി മമ്മൂട്ടി തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും പ്രേക്ഷകർ പറയുന്നു. അഭിനയ ജീവിതത്തിൽ വലിയൊരു മാറ്റം കൊണ്ടുവരുവാൻ അടുത്ത കാലങ്ങളിൽ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. ഭീഷ്മ മുതലിങ്ങോട്ട് മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് വളരെ മികച്ചതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇനി ഇത്തരത്തിൽ തന്നെ മുന്നോട്ട് പോവുകയാണെങ്കിൽ വലിയതോതിലുള്ള ഹിറ്റുകൾ മമ്മൂട്ടിയുടേതായി പിറക്കുമെന്നും പ്രേക്ഷകർ പറയുന്നു.