’35 കോടിയോളം കളക്ഷന്‍ പിന്നിട്ട് കിംങായി സേതുരാമയ്യര്‍’ ! സിബിഐ 5 ദ ബ്രെയിന്‍ കളക്ഷന്‍ റിപ്പോര്‍ട്ട്
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു സിബിഐ 5 ദ ബ്രെയിന്‍. മെയ് 1നായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി ഇപ്പോഴും മുന്നേറുകയാണ്. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ ആവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കെ മധു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയായിരുന്നു സിബിഐ 5 സ്വന്തമാക്കിയത്.
1250ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. നാല് ദിവസംകൊണ്ട സിബിഐ5 ചിത്രം 11.15 കോടിയാണ് കളക്ട് ചെയ്തത്. ഇപ്പോഴും തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായാണ് ചിത്രം ഓടുന്നത്. കേരളത്തില്‍ നിന്ന് മാത്രം 17 കോടിയും വേള്‍ഡവൈഡായി 35കോടിയുമാണ് ചിത്രം നേടിയ കളക്ഷന്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി ചിത്രം ഇത്രയും കളക്ഷന്‍ നേടിയിരിക്കുന്നത്. 8.50 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് സംവിധായകന് കെ മധു രംഗത്തെത്തിയിരുന്നു. സേതുരാമയ്യര്‍, വിക്രം, ചാക്കോ ഇവര്‍ ജനിച്ചത് ജയിക്കാനായി തന്നെയാണ്. 1988ല്‍ എസ്.എന്‍ സ്വാമിയുടെ തൂലികയില്‍ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ മൂവരെയും മലയാള സിനിമാ ലോകത്ത് സമാനതകളില്ലാത്ത കഥാപാത്ര മികവിലൂടെ നടത്തിക്കൊണ്ടുവരാന്‍ എനിക്ക് സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഒപ്പം പ്രേക്ഷകരോട് നന്ദിയും അദ്ദേഹം അറിയിച്ചിരുന്നു.
സിബിഐ അഞ്ചിന്റെ പ്രധാന ആകര്‍ഷണം നടന് ജഗതിയുടെ തിരിച്ചുവരവാണ്. സിബിഐ അഞ്ചാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം മുതല്‍ എല്ലാവരും ചോദിച്ച ചോദ്യമായിരുന്നു വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന ജഗതി ഉണ്ടാവുമോ എന്നത്. സിബിഐ സീരീസുകളില്‍ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകന് ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ജഗതിയുടെ വീട്ടില്‍ സംസാരിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചത്.
ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം ജഗതിയുടെ വീട്ടില്‍ ആഘോഷമാക്കിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അദ്ദേഹത്തിനൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട കെ മധു ചിത്രത്തെക്കുറിച്ചും അതിലെ ജഗതിയുടെ സാന്നിധ്യത്തെക്കുറിച്ചും വാചാലനാവുകയും ചെയ്തിരുന്നു. മുകേഷ്, സായ്കുമാര്, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, അനൂപ് മേനോന്, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, അന്ന രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.