മമ്മൂട്ടി, കമല് ഹാസന്, മണിരത്നം ; പരിഹസിച്ചവർക്ക് മറുപടി നല്കിയ 2022 ലെ തിരിച്ചുവരവുകൾ
കോവിഡ് കാലത്ത് മലയാള സിനിമയിൽ വലിയൊരു ഉലച്ചിൽ തന്നെ സംഭവിച്ചിരുന്നു എന്നതാണ് സത്യം. എല്ലാ മേഖലയെയും കോവിഡ് നന്നായി തന്നെ ബാധിച്ചിരുന്നു. ഇപ്പോൾ സിനിമ മേഖല വീണ്ടകം ഒന്ന് ശക്തിപ്പെട്ടുവരികയാണ്. കോവിഡിന് ശേഷം സിനിമമേഖല വീണ്ടും വളരെ ശക്തമായി തിരിച്ചു വന്ന ഒരു വർഷം എന്നത് 2022 കാലഘട്ടം തന്നെയാണെന്ന് പറയണം. ഓടിട്ടിയിലേക്ക് ചുവട് മാറിയിരുന്ന പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്ക് കൊണ്ടുവരുവാൻ സാധിച്ചു ഒരു വർഷമായിരുന്നു 2022 ആണ്. വലിയ ആരവും ആഘോഷവും ഒക്കെയാണ് ഈ ചിത്രങ്ങൾക്ക് എത്തിയത്.
തീയേറ്ററിലെത്തിയ ചിത്രങ്ങളിൽ പലതും വ്യത്യസ്തമായ ചില പരീക്ഷണങ്ങൾ കൂടി ആയിരുന്നു എല്ലാം തന്നെ. ഇത് പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. തീയേറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിൽ പോലും പിന്നീട് ചിത്രങ്ങൾ സിനിമ ഗ്രൂപ്പുകളിലും മറ്റും വലിയതോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു. പല താരങ്ങളുടേയും തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ഒരു വർഷം കൂടിയായിരുന്നു 2022 എന്ന് പറയുന്നത്. സിനിമയിലെ മിക്ക താരങ്ങളെ കുറിച്ച് പലരും വിമർശിച്ചു. അതിനൊക്കെ ഒരു വലിയ മറുപടി ഈ കാലത്ത് സിനിമ പ്രവർത്തകർക്ക് തന്നെ നൽകാൻ സാധിച്ചു എന്നാണ് പറയുന്നത്. പലരും കിട്ടാക്കനി എന്ന് കരുതിയ റെക്കോർഡുകളും മലയാളസിനിമ സ്വന്തമാക്കിയ ഒരു വർഷം തന്നെയായിരുന്നു 2022.
മമ്മൂട്ടി കമൽഹാസൻ മണിരത്നം എന്നീ ലെജൻഡുകളുടെ ഒരു മടങ്ങി വരവിനെക്കുറിച്ച് എടുത്തു പറയേണ്ട കാര്യമാണ്. ഇതാണ് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടതും. ബോക്സോഫീസിൽ വലിയ ഹിറ്റുകൾ സൃഷ്ടിക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളിൽ ഏറ്റവും കൂടുതലായി മമ്മൂട്ടി നേരിടേണ്ടി വന്ന ഒരു വിമർശനം. ഒരു തിരിച്ചുവരവ് നടത്തിയ മമ്മൂട്ടി സിനിമയിൽ കുറച്ചുകൂടി സെലക്ടീവായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഓരോ ചിത്രങ്ങളും വളരെ വ്യത്യസ്തമായ പാറ്റേണിൽ ആണ് ഇപ്പോൾ മമ്മൂട്ടി തിരഞ്ഞെടുക്കുന്നത് ഭീഷ്മപര്വ്വത്തിലൂടെയും റോഷാക്കിലൂടെയും ഒക്കെ ഇത്തരത്തിൽ പറയുന്ന ആളുകൾക്കുള്ള ഒരു മറുപടി തന്നെയാണ് മമ്മൂട്ടി നൽകുന്നത്. മമ്മൂട്ടിയെ പോലെ തന്നെ വലിയ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു വ്യക്തി കൂടിയാണ് കമലഹാസൻ. കമലഹാസന്റെ പ്രതാപകാലം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതിയിരുന്നു.
2015ലെ തൂങ്കാവനത്തിൽ 2018ലെ വിശ്വരൂപം രണ്ടാം ഭാഗത്തിലും ഒക്കെ വലിയൊരു ഇടവേള കമലഹാസൻ എടുക്കുകയും ചെയ്തു. എന്നാൽ 2022 ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിലൂടെ കമലഹാസനും വലിയൊരു തിരിച്ചു വരവ് തന്നെയായിരുന്നു നടത്തിയിരുന്നത്. പൊന്നിയിൻ സെൽവനിലൂടെ ചരിത്രം മാറ്റി കുറിച്ച് ഒരു വ്യക്തിയാണ് മണിരത്നവും. 2022 തന്നെയാണ് മണിരത്നത്തിന്റെ തിരിച്ചു വരവിനും സാക്ഷ്യം വഹിച്ചത്. മണിരത്നത്തിനെതിരെ ഉന്നയിക്കപ്പെട്ട ഒരു വിമർശനം എന്നത് കോടി ക്ലബ്ബിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല എന്നതായിരുന്നു. രാജമൗലിയുടെ ബാഹുബലിയ്ക്ക് ശേഷമായിരുന്നു ഇത്തരം വിമർശനം കൂടുതലായി മണിരത്നം ഏൽകേണ്ടതായി വന്നിരുന്നത്. നേരത്തെ തന്നെ സംവിധായകൻ ശങ്കറും ആയി മണിരത്നത്തിനെ താരതമ്യം ചെയ്യാറുണ്ടായിരുന്നത്