“സ്ഥിരമായി ആരോടും മമ്മൂക്ക പിണക്കം സൂക്ഷിക്കാറില്ല, എന്നാൽ ലാലേട്ടൻ അങ്ങനെയല്ല ചെയ്യുന്നത്” – തുറന്നു പറഞ്ഞു ബിജു പപ്പൻ
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ബിജു പപ്പൻ. കൂടുതലും മമ്മൂട്ടിയ്ക്കൊപ്പം ആണ് വില്ലൻ വേഷങ്ങളിൽ ബിജുവിനെ കണ്ടിട്ടുള്ളത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ട ബിജു താര രാജാക്കന്മാരെ കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നു പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ താരരാജാകന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം ഒക്കെ പല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലാണ് താരം എത്തിയിരിക്കുന്നത്. ഇരുവരുമായുള്ള തന്റെ അനുഭവങ്ങളാണ് ഇപ്പോൾ അദ്ദേഹം പങ്കുവെക്കുന്നത്.
ലാലേട്ടന് ഒരാളെയും വിഷമിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹത്തെ മനപ്പൂർവ്വം വിഷമിപ്പിക്കുകയാണെങ്കിൽ ആ സമയം ഒന്നും പറയില്ലെങ്കിൽ പോലും പിന്നീട് ആ വ്യക്തിയുമായുള്ള അദ്ദേഹത്തിന്റെ സഹകരണം എന്നത് വളരെ കുറവായിരിക്കും. ആരെങ്കിലും തന്നെ വിഷമിപ്പിച്ച ആളെ പറ്റി ലാലേട്ടനോട് ചോദിച്ചാൽ പോലും എനിക്കറിയാലോ അയാൾ നല്ല മനുഷ്യനാണ് എന്ന് മാത്രമേ ലാലേട്ടൻ പറയുകയുള്ളൂ. മമ്മൂക്കയുടെ കാര്യത്തിലേക്ക് വരികയാണ് അങ്ങനെ ആരോടും സ്ഥിരമായ പിണക്കം മമ്മൂക്കയ്ക്ക് ഒരാളോടും ഇല്ല. ഒരാൾ മമ്മൂക്കയോട് പിണങ്ങി മൂന്നുമാസം കഴിഞ്ഞ് അവൻ ഒരു സെന്റി ട്രാക്കുമായി വരികയാണെങ്കിൽ പിന്നെ മമ്മുക്ക കോംപ്രമൈസ് ആവും. മലയാള സിനിമയിലെ ഓരോ താരത്തിന്റെയും ആഗ്രഹമെന്നത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒപ്പം ജോലി ചെയ്യുക എന്നതാണ്.
ഇപ്പോൾ പുതുതായി സിനിമയിലേക്ക് വരുന്നവർ പോലും ആഗ്രഹിക്കുന്നത് അതാണ്. ഏതു അഭിമുഖത്തിൽ നോക്കിയാലും പുതിയ താരങ്ങളോട് ആർക്കൊപ്പം അഭിനയിക്കാനാണ് ഇഷ്ടം എന്ന് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് ഇവർ രണ്ടുപേരുടെയും പേര് ആയിരിക്കും. കാരണം മലയാളസിനിമയുടെ പാഠപുസ്തകങ്ങളാണ് ഇവർ. സ്വർണ്ണലിപികളിൽ മലയാളസിനിമയിൽ എഴുതി വയ്ക്കപ്പെടുന്ന പേരുകളാണ് മോഹൻലാലും മമ്മൂട്ടിയും. അവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് പുതിയ തലമുറയ്ക്ക്. അതുകൊണ്ട് തന്നെ അവർക്കൊപ്പം ഉള്ള ഒരു ചെറിയ രംഗമാണെങ്കിൽ പോലും അത് വലിയ താല്പര്യത്തോടെയായിരിക്കും ഓരോരുത്തരും തിരഞ്ഞെടുക്കുക. അത്രത്തോളം പ്രാധാന്യമാണ് ആ കഥാപാത്രത്തിന് അവർ നൽകാറുള്ളത്. ഇരുവരുടെയും ഫാൻസുകാർ തമ്മിൽ പലപ്പോഴും വലിയ തോതിലുള്ള മത്സരങ്ങൾ നിലനിൽക്കാറുണ്ട്. എങ്കിലും ഇവർ തമ്മിൽ എപ്പോഴും ആരോഗ്യപരമായ ഒരു മത്സരം മാത്രമാണ് നിലനിന്നിട്ടുള്ളത്. അത് ഒരു പരിധിയിൽ കൂടുതൽ അപ്പുറത്തേക്ക് പോകാൻ രണ്ടുപേരും അനുവദിച്ചിട്ടുമില്ല എന്നതാണ് സത്യം.