”ഭക്തി മാത്രം വിക്കാതെ, ഇമോഷണല്‍ ആയി കണക്ട് ആവുന്ന ആക്ഷന്‍, മാസ്സ് ചിത്രമാണ് മാളിക പുറം”; കുറിപ്പ്
1 min read

”ഭക്തി മാത്രം വിക്കാതെ, ഇമോഷണല്‍ ആയി കണക്ട് ആവുന്ന ആക്ഷന്‍, മാസ്സ് ചിത്രമാണ് മാളിക പുറം”; കുറിപ്പ്

മീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നിരവധിപേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

മാളികപ്പുറം
തിയേറ്റര്‍ :കോട്ടയം ആനന്ദ്
സ്റ്റാറ്റസ് :75%
ചിത്രം കാണാന്‍ ഒരുപാട് വൈകി. അതിനു കാരണം ഇതിന്റെ writer ആയ അഭിലാഷ് Abhilash Pillai ആണ്. കാരണം അദ്ദേഹം തന്റെ കന്നി ചിത്രം റിലീസ് ആവുന്നതിനു മുന്നേ 5 തിരക്കഥ മറ്റോ കമ്മിറ്റ് ചെയ്തു എന്നൊക്കെ കേട്ടു ഞാന്‍ പുള്ളിയുടെ കടുത്ത ആരാധകന്‍ ആയി.
പുതിയ നല്ലൊരു എഴുത്തുകാരന്‍ കൂടി വരുന്നു എന്ന് ഒരുപാട് സന്തോഷിച്ചു.
അതിനെ കുറിച്ച് post ഒക്കെ ഇട്ടു. എന്നാല്‍ ആദ്യ ചിത്രം നൈറ്റ് ഡ്രൈവ് എനിക്ക് അത്രക്ക് സംതൃപ്തി നല്‍കിയില്ല.

ഞാന്‍ അത് തുറന്നു എഴുതുകയും ചെയ്തു. അത് ഞങ്ങളുടെ ഇടയില്‍ പിണക്കം സൃഷ്ടിച്ചു.
എങ്കിലും അടുത്ത ചിത്രം മികച്ചത് ആകും എന്ന എന്റെ ധാരണ പാടെ തച്ചുടച്ചു ആയിരുന്നു പത്താം വളവ് വന്നത് അതും നിരാശ ആയി. ഇനിയും തെറ്റണ്ടല്ലോ എന്ന് കരുതി റിവ്യൂ പോലും ഇട്ടില്ല. പിന്നെ 3 ആം പ്രൊജക്റ്റ് ഓണ്‍ ആവുന്നു. പടത്തിനു പേര് മാളിക പുറം. ഭക്തി വിറ്റ് കാശ് ഉണ്ടാക്കാന്‍ എടുക്കുന്ന ഭഗ്തി സീരിയല്‍ ആണ് എന്ന് ആദ്യമേ തോന്നിയിരുന്നു. പിന്നെ പടത്തിനു ഉള്ള പേര് പോസ്റ്റര്‍ ഒക്കെ കണ്ടപ്പോള്‍ അടുത്ത തോല്‍വി പടം ആകും എന്ന് കരുതി. പക്ഷെ അവിടെ ഞാന്‍ ഞെട്ടി. ഭക്തി മാത്രം വിക്കാതെ ഇമോഷണല്‍ ആയി കണക്ട് ആവുന്ന ആക്ഷന്‍, മാസ്സ് കൃത്യം ആയി സ്‌പേസ് ചെയ്ത ഒരു നല്ല അനുഭവം ആയി മാളിക പുറം. പത്താം വളവില്‍ കണക്ട് ആവാതെ പോയ ഇമോഷണല്‍ ട്രാക്ക് ഇവിടെ അഭിലാഷ് ഫുള്‍ ഫില്‍ ചെയ്തിട്ടുണ്ട്.

ഉണ്ണി മുകുന്ദന്‍ ആ കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍. കല്ലു ആയി അഭിനയിച്ച ആ കുട്ടി ജീവിച്ചു കാണിച്ചു കഥാപാത്രം ആയി. പീയുഷ് എന്ന പയ്യന്‍ കോമഡി ഒക്കെ നന്നായി സ്‌കോര്‍ ചെയ്തു. സൈജു കുറുപ്പ്, ഭാര്യ കഥാപാത്രം ഒക്കെ, ആദ്യ പകുതി കുറച്ചു ഭാഗത്തു ഒരു സീരിയല്‍ നിലവാരം തോന്നിപ്പിച്ചു ഇടക്ക്. എന്നാല്‍ 2 ആം പകുതി മികച്ചു നിന്നു. മാളിക പുറം കണ്ടു നിര്‍വൃതി അടയാന്‍ വരുന്ന പ്രായം ആയ അമ്മമാര്‍ക്ക് ക്ലൈമാക്‌സ് ട്വിസ്റ്റ് ഒക്കെ എത്ര കണ്ടു വര്‍ക്ക് ആവും എന്ന് അറിയില്ല. എന്തായാലും മൊത്തത്തില്‍ നോക്കിയാല്‍ വളരെ നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്ന നല്ലൊരു കൊച്ചു ചിത്രം. ഗുഡ് one