79 കോടി നേടി പൃഥ്വിരാജ് ഒന്നാം സ്ഥാനത്ത്; പത്താം സ്ഥാനം മാത്രം നേടി വാലിബൻ, കണക്കുകൾ പുറത്ത്
1 min read

79 കോടി നേടി പൃഥ്വിരാജ് ഒന്നാം സ്ഥാനത്ത്; പത്താം സ്ഥാനം മാത്രം നേടി വാലിബൻ, കണക്കുകൾ പുറത്ത്

റ്റ് ഭാഷകളെ പിന്നിലാക്കി മലയാള സിനിമ ബോക്സ് ഓഫിസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2024 ന് ശേഷം ഇറങ്ങിയ സിനിമകളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ശ്രദ്ധനേടുന്നുണ്ട്. കണ്ടന്റിൽ പുതുമയും വ്യത്യസ്തതയും ഉറപ്പ് നൽകുന്ന സിനിമകളാണ് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇറങ്ങിയവയെല്ലാം. ബോക്സ് ഓഫീസ് കണക്കുകളുടെ കാര്യത്തിലും മലയാള സിനിമ മുന്നിൽ തന്നെയാണ്.

ഒപ്പം കൊച്ചു സിനിമക​ളുടെ വലിയ വിജയവും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇനിയും ബി​ഗ് ബജറ്റ്, സൂപ്പർ താര സിനിമകൾ റിലീസിന് ഒരുങ്ങുന്നുമുണ്ട്. ഈ അവസരത്തിൽ ഇതുവരെ ഇറങ്ങിയ സിനിമകളുടെ കേരള കളക്ഷൻ കണക്കുകൾ പുറത്തുവരികയാണ്. 2024 തുടങ്ങി ഇതുവരെ റിലീസ് ചെയ്ത സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇരുപത് സിനിമകളാണ് പട്ടികയിൽ ഉള്ളത്. അതിൽ ഒന്നാമത് ഉള്ളത് ആടുജീവിതം ആണ്.

പൃഥ്വിരാജ്- ബ്ലെസി കോമ്പോയിൽ റിലീസ് ചെയ്ത ചിത്രം 79.3 കോടിയാണ് കേരളത്തിൽ നിന്നു മാത്രം നേടിയത്. തിയേറ്ററിൽ ഒരുപാട് കാലം നീണ്ടുനിൽക്കുകയും ചെയ്തു പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ആയ ഈ ചിത്രം. മാത്രമല്ല, ആ​ഗോളതലത്തിൽ 150 കോടിയിലേറെയും നേടിയിരുന്നു. ഫഹദ് ഫാസിൽ ചിത്രം ആവേശം ആണ് രണ്ടാം സ്ഥാനത്ത് 76.15 കോടിയാണ് പടത്തിന്റെ സംസ്ഥാന കളക്ഷൻ.

1 ആടുജീവിതം : 79.3 കോടി
2 ആവേശം : 76.15 കോടി
3 മഞ്ഞുമ്മൽ ബോയ്സ് : 72.10 കോടി
4 പ്രേമലു : 62.75 കോടി
5 ​ഗുരുവായൂരമ്പല നടയിൽ : 43.10 കോടി*
6 വർഷങ്ങൾക്കു ശേഷം : 38.8 കോടി
7 ടർബോ : 30.15 കോടി*
8 ഭ്രമയു​ഗം : 24.15 കോടി
9 ഓസ്ലർ : 23.05 കോടി
10 മലൈക്കോട്ടൈ വാലിബൻ : 14.5 കോടി
11 മലയാളി ഫ്രം ഇന്ത്യ : 10.95 കോടി
12 അന്വേഷിപ്പിൻ കണ്ടെത്തും : 10.15 കോടി
13 തലവൻ : 8.5 കോടി*
14 പവി കെയർ ടേക്കർ : 8.30 കോടി
15 ​ഗോഡ്സില്ല Vs കോങ് : 6.10 കോടി
16 ക്യാപ്റ്റൻ മില്ലർ : 5.05 കോടി
17 നടികർ : 4.25 കോടി
18 ജയ് ​ഗണേഷ് : 3.85 കോടി
19 തങ്കമണി : 3.5 കോടി
20 അഞ്ചക്കൊള്ളകോക്കൻ : 3.90 കോടി