‘ഉണ്ണി മുകുന്ദന് ശരിക്കും ഒരു സ്റ്റാര്‍ എലമെന്റ് ആണെന്ന് മാളികപ്പുറം തെളിയിക്കുന്നു’; കുറിപ്പ് വൈറലാവുന്നു
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്ടെയ്നര് ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിമാ പാരഡിസോ ക്ലബ്ബില്‍ നാരായണന് നമ്പു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
മാളികപ്പുറം : തീയറ്ററുകളില്‍ ആളുകള്‍ നിറഞ്ഞ ചിത്രം…!
തീയറ്റര്‍ : പെരിന്തല്‍മണ്ണ വിസ്മയ
ചില തിരക്കുകള്‍ കാരണം മാളികപ്പുറം കാണാന്‍ വൈകി. ഇത്രെയും ദിവസം കഴിഞ്ഞിട്ടും പെരിന്തല്‍മണ്ണയില്‍ മാളികപ്പുറത്തിനുള്ള തിരക്ക് ഞെട്ടിക്കുന്നതായിരുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഒരു ചിത്രം ഇത്രെയും കുടുംബങ്ങളെ തീയറ്ററുകളിലേക്ക് എത്തിച്ചത് എന്ന് തന്നെ പറയേണ്ടിവരും. മാളികപ്പുറം വളരെ ഇഷ്ടമായി. ഒരു പെര്‍ഫെക്ട് ഫാമിലി material ആണ് ചിത്രത്തിന്റെ സബ്ജെക്ട്. കുട്ടികള്‍ക്കും ഇഷ്ടമാകുന്ന രീതിയിലാണ് ചിത്രം സംവിധായകനായ വിഷ്ണു ശശി ശങ്കര്‍ ഒരുക്കിയിരിക്കുന്നത്.
Divine hit, ഭക്തിപടം, ഹിന്ദുത്വ അജണ്ട, തുടങ്ങിയ കുറേ ട്രോളുകളും പ്രചരണങ്ങളും ഈ സിനിമ കാണാനുള്ള ഒരു ആവേശം കെടുത്തിയിരുന്നു എന്നതും സത്യമാണ്. പക്ഷേ സിനിമ എന്നിലെ പ്രേക്ഷകനെ ഒരു entertainer എന്ന നിലയില്‍ തൃപ്തി നല്കുന്ന ഒന്നായിരുന്നു.
സിനിമയുടെ കേന്ദ്ര കഥാപാത്രം ഒരു പെണ്‍കുട്ടി ആണ്. ദേവ നന്ദ ആണ് ആ കഥാപാത്രം ചെയ്തിരിക്കുന്നത്. അഭിനയിച്ച കുട്ടിയുടെ ചിരി ശെരിക്കും cute ആണ്. സിനിമയുടെ ഓരോ ഘട്ടത്തിലും ആ കുട്ടിയുടെ ചിരി കാണുമ്പോള്‍ മനസ്സും നിറയും. കൂടെ അഭിനയിച്ച ശ്രീപത് എന്ന കുട്ടിയുടെ പെര്‍ഫോമന്‍സും എടുത്ത് പറയേണ്ടതാണ്. അവന് ഉണ്ടാക്കിയ തമാശകള്‍ ഒക്കെ രസകരമായിരുന്നു. നേരെ ഉപയോഗിച്ചാല്‍ ഉണ്ണി മുകുന്ദന് ശെരിക്കും ഒരു സ്റ്റാര്‍ element ആണെന്ന് മാളികപ്പുറം തെളിയിക്കുന്നു. മാസ്സ് സീനുകളും fight ഉം ഒക്കെ വമ്പന്‍ impact ആയിരുന്നു. ഉണ്ണിയുടെ look ഉം ഒരു പ്രത്യേകതയായിരുന്നു. ഒരു കഥാപാത്രത്തെ സിനിമയില്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നിങ്ങനെ ആലോചിച്ചാലോചിച്ചു last കണ്ടുപിടിച്ചു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയ dancers ‘മാമനും മോളും’ എന്നതിലെ മാമന് ആയിരുന്നു അത്. പുള്ളിയും നന്നായി. സൈജു കുറുപ്പും രമേശ് പിശാരടിയും തങ്ങളുടെ വേഷം ഭംഗിയാക്കി. ടി. ജി രവി ഒക്കെ പെര്‍ഫെക്ട് കാസ്റ്റിംഗ്.
കഥാപരമായി അങ്ങനെ outstanding ഒന്നുമല്ല മാളികപ്പുറം. ഒരു സാധാരണ കഥയാണ് അഭിലാഷ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആ സാധാരണ കഥയെ കിടിലന്‍ മേക്കിങ്ങിലൂടെ അവതരിപ്പിച്ച സംവിധായകന് നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നുണ്ട്. കാരണം, ചിത്രത്തിന്റെ രണ്ടാം പകുതി മനോഹരമാകുന്നത് അതിന്റെ സംവിധാനമികവിലാണ്. രഞ്ജിന് രാജിന്റെ പാട്ടുകള്‍ വളരെ നല്ലത്. ‘നങ്ങേലിപൂവേ’ എന്ന ഗാനം നന്നായി ആസ്വദിച്ചു. പശ്ചാത്തല സംഗീതവും മികച്ചത്. സിനിമ അവസാനിപ്പിച്ച രീതിയും വളരെ നന്നായി.
ആകെമൊത്തത്തില്‍ മാളികപ്പുറം ഒരു മികച്ച കുടുംബചിത്രമാണ്. തിരിച്ചിറങ്ങുമ്പോഴും അടുത്ത ഷോ ഹൗസ് ഫുള്‍ ആണ്. കുടുംബങ്ങള്‍ തീയറ്ററുകളിലേക്ക് എത്തുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.
– നാരായണന്