ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓസ്കര് വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യ. രണ്ട് ഓസ്കര് പുരസ്കാരങ്ങളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. ‘ദ എലഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ഓസ്കര് നേടി. ഇപ്പോഴിതാ, വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്.ആര്.ആര് സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്.
‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വര്‍ഷങ്ങളില്‍ മനസ്സില്‍ തങ്ങിനില്ക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിന്റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.
ഓസ്കര് വേദിയില്‍ ഇന്ത്യക്ക് അഭിമാനമായിരിക്കുകയാണ് എലിഫന്റ് വിസ്പേറേഴ്സ്. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്കറാണ് നേടിയിട്ടുള്ളത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്റ് വിസ്പേറേഴ്സ് പറയുന്നത്.
അതേസമയം തന്നെ എം.എം കീരവാണി ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ലോകവേദിയിലെ മേല്‍വിലാസമായി മാറിയിരിക്കുകയാണ് ഈ പുരസ്കാരത്തിലൂടെ. അമേരിക്കന്‍ മണ്ണില്‍ തെന്നിന്ത്യന്‍ സംഗീതം തലയുയര്‍ത്തി നില്ക്കുന്ന നിമിഷങ്ങളായിരുന്നു ഓസ്കര് വേദിയില്‍ കണ്ടത്. മാത്രമല്ല, ഹ്രസ്വ ഡോക്യുമെന്ററിക്ക് കിട്ടിയ അവാര്‍ഡും ഇന്ത്യയുടെ അഭിമാനമുയര്‍ത്തി. വേദിയില്‍ അവതാരകയായി പ്രത്യക്ഷപ്പെട്ട ദീപിക പദുക്കോണും ലോക ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ സാന്നിധ്യമായിരുന്നു. സന്തോഷം പങ്കുവെച്ച് ജൂനിയര്‍ എന്‍.ടി.ആര് അടക്കമുള്ളവര്‍ ഓസ്കര് പുരസ്കാരവുമായി നില്ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. അവാര്‍ഡ് വീട്ടിലേക്ക് വരികയാണന്ന് രാം ചരണും ട്വീറ്റ് ചെയ്തു.