ആക്ഷന്‍ രംഗങ്ങള്‍ മാത്രമായി ലോകേഷ് കനകരാജ് – വിജയ് ചിത്രം ; പാട്ടുകളില്ലാതെ ‘ദളപതി 67’
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് വിജയ് നായകനായെത്തുന്ന താല്കാലികമായി പേരിട്ടിരിക്കുന്ന ദളപതി 67. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും ‘ദളപതി 67’ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്.
ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടായിരിക്കില്ലെന്ന തരത്തിലുള്ള വിവരമാണ് പുറത്തുവരുന്നത്. ആക്ഷന്‍ പ്രധാന്യം നല്കുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാട്ടില്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നും അനിരുദ്ധ് രവിചന്ദറോ സാം സി എസ്സോ ആകും സംഗീത സംവിധാനം ചെയ്യുകയെന്നുമാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. അര്ജുന് സര്‍ജ ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആക്ഷന്‍ പ്രധാന്യം നല്കുന്ന ചിത്രമായതിനാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഒറുക്കുന്നത് അന്‍ബറിവ് ആിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ലൊക്കേഷന്‍ ഹണ്ടും പുരോഗമിക്കുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഹിറ്റ് ജോഡി വിജയിയും തൃഷയും ലോകേഷ് ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന സൂചനയുമുണ്ട്. 2008ല്‍ പുറത്തിറങ്ങിയ കുരിവിയിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. സാമന്തയും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം, വരിശ് എന്ന ചിത്രമാണ് വിജയ്യുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് വിശാഖപട്ടണത്ത് പുരോഗമിക്കുകയാണ്. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. ഫാമിലി എന്റര്ടെയ്നര് ആയി ഒരുങ്ങുന്ന വരിശില്‍ വിജയുടെ അച്ഛനായി എത്തുന്നത് ശരത് കുമാറാണ്. വിജയ്യുടെ കരിയറിലെ 66-ാം ചിത്രം കൂടിയാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം.