‘കൊത്ത’യെ വീഴ്ത്തി ‘ലിയോ’; റെക്കോർഡ് പ്രീ- സെയിൽ….!!
വിജയ് നായകനാകുന്ന ലിയോ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൻ ഹൈപ്പാണ് വിജയ്യുടെ ലിയോയ്ക്കുള്ളത്. വിദേശത്തടക്കം നിരവധി ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല.ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തിലടക്കം ഇന്ന് രാവിലെ മുതൽ ആരംഭിച്ച ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും വലിയ തോതിൽ ക്യുവും തിരക്കും അനുഭവപ്പെടുന്നുണ്ട്. ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷനാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
കേരളത്തിൽ ഇതുവരെ രണ്ട് ലക്ഷത്തി അൻപത്തി അയ്യായിരം ടിക്കറ്റുകൾ വിറ്റുവെന്ന് ട്രാക്കർന്മാർ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി ആദ്യദിനം നേടിയിരിക്കുന്നത് 3.82 കോടിയിലധികം രൂപയാണ്. എന്നാൽ പല ഫാൻസ് ഷോകളുടെ കണക്കുകളും ഇനിയും വരാനിക്കുന്നതെ ഉള്ളൂ. അങ്ങനെ എങ്കിൽ കേരളത്തിൽ മാത്രം പ്രീ- സെയിൽ അഞ്ച് കോടിയിലധികം വരുമെന്നാണ് വിലയിരുത്തലുകൾ. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. അതേസമയം, പ്രീ- സെയിലില്‍ ദുല്‍ഖര്‍ സല്മാന് ചിത്രം കിംഗ് ഓഫ് കൊത്തയെ ലിയോ വീഴ്ത്തി കഴിഞ്ഞു. 2.97കോടി ആയിരുന്നു കൊത്തിയുടെ പ്രീ- സെയില്‍ ബിസിനസ്. കെജിഎഫ് 2(2.93 കോടി), ബീസ്റ്റ് (2.40കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്. ഒടിയൻ, മരക്കാർ, ബീസ്റ്റ്, കെജിഎഫ് 2 എന്നീ ചിത്രങ്ങളാണ് കേരളത്തിലെ ഒപ്പണിംങ്ങില്‍ മുന്നിലുള്ളത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ ലിയോയും എത്തിപ്പെട്ടിരിക്കുക ആണ്
അതേസമയം യുകെയില്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് റിലീസിന് ലിയോയുടേതായിരിക്കും എന്ന് നേരത്തെ വ്യക്തമായിട്ടുണ്ട്. വിജയ് നായകനാകുന്ന ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് യുകെയില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയപ്പോള്‍ പിന്നിലായിരിക്കുന്നത് ഷാരൂഖ് ഖാന്റെ ജവാനും പഠാനും രജനികാന്തിന്റെ ജയിലറുമൊക്കെയാണ്. ആറാഴ്ച മുന്നേ യുകെയില്‍ ആഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. യുകെയില്‍ ലിയോ റെക്കോര്‍ഡ് തിരുത്തിയത് ചിത്രത്തിന്റ വിതരണക്കാരായ അഹിംസ് എന്റര്ടെയ്ൻമെന്റാണ് വിജയ്യുടെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.