” ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പൗരുഷമുള്ള നടൻ ലാലേട്ടനാണ് “- മോഹൻലാലിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. നിരവധി ആരാധകരാണ് ഐശ്വര്യയ്ക്ക് ഉള്ളത്. ഒരു നടി എന്നതിലുപരി ഒരു ഡോക്ടർ കൂടിയാണ് ഐശ്വര്യ. തമിഴിൽ മണിരത്നത്തിനൊപ്പം വരെ അഭിനയിക്കുവാൻ സാധിച്ച ഒരു നടി കൂടിയാണ് താരം. 2017 ഇൽ പുറത്തിറങ്ങിയ മായാനദി എന്ന ചിത്രമാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം. പിന്നീട് വിജയ് സൂപ്പറും പൗർണ്ണമിയും വരത്തൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി താരം മാറിയിരുന്നു.
ഇതിനു മുൻപ് ചില പരസ്യങ്ങളുടെ മോഡലായും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം മോഹൻലാലിനെ കുറിച്ച് പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇഷ്ടതാരം നടൻ മോഹൻലാൽ ആണെന്നാണ് താരം തുറന്നു പറയുന്നത്. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറയാൻ തനിക്ക് വാക്കുകൾ ഒന്നും ഇല്ല എന്നും. അദ്ദേഹം ചെയ്ത എല്ലാ സിനിമകളും തനിക്ക് ഇഷ്ടമാണ് എന്നും എന്നാൽ മോഹൻലാൽ അഭിനയിച്ച സ്പടികം എന്ന ചിത്രത്തിലെ ആടുതോമ വലിയ ഇഷ്ടമാണെന്ന് ഒക്കെയാണ് താരം പറയുന്നത്. ” ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പൗരുഷമുള്ള നടൻ ലാലേട്ടനാണ് ” എന്നും താരം പറയുന്നുണ്ട്. ചിത്രത്തിലെ സിൽക് സ്മിതയ്ക്ക് ഒപ്പമുള്ള നൃത്തവും തനിക്ക് വളരെയധികം ഇഷ്ടമാണ്. ആടുതോമയുടെ അടി ഒക്കെ തന്നെ നല്ല രസമാണ് കാണാൻ എന്നും താരം പറയുന്നുണ്ടായിരുന്നു.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ് സ്ഫടികം. ചിത്രത്തിൽ തോമ എന്ന കഥാപാത്രവും ഒന്നും അത്ര പെട്ടെന്ന് ആരുടെയും മനസ്സിൽ നിന്നും മാഞ്ഞു പോകില്ല. ഇത്രയും ചങ്കുറപ്പുള്ള ഒരു നായകനെ മലയാളം കണ്ടിട്ടില്ല എന്നതാണ് സത്യം. സ്ഫടികം എന്ന ചിത്രത്തിനെ സ്നേഹിക്കുന്നവർക്ക് എല്ലാം തന്നെ ചങ്കൂറ്റമുള്ള നായകൻ എന്നത് ആടുതോമ തന്നെയാണ്. പൗരുഷത്തിന്റെ പ്രതീകമായി ആണ് ആടുതോമയെ എല്ലാവരും കണ്ടിട്ട് ഉണ്ടായിരുന്നത്. ഇന്നും ടിവിയിൽ വന്നാൽ റിപ്പീറ്റ് വാല്യൂ ഉള്ള ഒരു സിനിമ തന്നെയാണ് സ്ഫടികം. എന്നും ആളുകൾ വളരെ ആസ്വദിച്ചു കാണുന്ന ഒരു ചിത്രം. തിലകൻ, മോഹൻലാൽ, ഉർവശി,കെ പി സി ലളിത എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം