
“ലാലേട്ടൻ നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്”- അനുഭവം തുറന്നു പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി
മോഹൻലാൽ എന്ന നടൻ സഹപ്രവർത്തകർക്ക് നൽകുന്ന ബഹുമാനത്തെ കുറിച്ച് പലപ്പോഴും പലതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ 22 വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയായ ലക്ഷ്മി ഗോപാല സ്വാമി മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു നടി എന്നതിലുപരി മികച്ച നർത്തകി എന്നതാണ് ലക്ഷ്മിയ്ക്ക് കൂടുതലായും ശ്രദ്ധ നേടി കൊടുത്തത്. രണ്ടായിരത്തിൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്.
ആദ്യ ചിത്രത്തിൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു താരം. പിന്നീട് സിനിമയിൽ സജീവമായ നടി താര രാജാക്കന്മാരുടെ ഒപ്പമെല്ലാം തന്നെ അഭിനയിക്കുകയും ചെയ്തിരുന്നു. മോഹൻലാൽ മമ്മൂട്ടി ജയറാം തുടങ്ങി നടന്മാരുടെ കൂടെ മികച്ച വേഷങ്ങളിൽ ആണ് താരം അഭിനയിച്ചത്. 52 ഓളം വയസ്സ് ആയിട്ടും താരം ഇതുവരെ വിവാഹിതയായിട്ടുമില്ല. മോഹൻലാലിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ് താരരാജാവ് മോഹൻലാലിനൊപ്പം കീർത്തിചക്ര പരദേശി എന്നീ സിനിമകളിലൊക്കെ ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ നല്ല മനസ്സ് നേരിട്ട് കണ്ടിട്ടുണ്ട്.
ചിത്രത്തിലെ മുകിലേ മുകിലെ പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഭാരതപ്പുഴ മുഴുവൻ ഡ്രൈ ആയിരുന്നു. ഭയങ്കര ചൂടാണ്.അപ്പോൾ എനിക്ക് തലവേദനയുടെ പ്രശ്നമുണ്ടായിരുന്നു. എന്റെ ഹോട്ടൽ ആവട്ടെ ദൂരെയായിരുന്നു. അവിടെ അടുത്തൊരു ഗസ്റ്റ് ഹൗസിലാണ് ലാലേട്ടൻ താമസിച്ചിരുന്നത്. അതിനാൽ അവിടെ ലഞ്ച് അറേഞ്ച് ചെയ്തു. ഞാനും എന്റെ ഹെയർ ഡ്രസ്സറും അവിടെ പോയി. അപ്പോൾ ഞാൻ തലവേദന ആയിട്ട് പുളയുകയായിരുന്നു. ഇത് അറിഞ്ഞാൽ ലാലേട്ടൻ അദ്ദേഹത്തിന് റൂം എനിക്ക് വിട്ടു തന്നു. എനിക്ക് റൂം തന്നിട്ട് അദ്ദേഹം പുറത്ത് വരാന്തയിലെ ചൂട് ഫാനിന്റെ ചുവട്ടിലിരുന്നു മാറ്റി. ലക്ഷ്മി റസ്റ്റ് എടുക്കുവെന്ന് പറയുകയും ചെയ്തു. കലാമാസ്റ്ററേ വിളിച്ചിട്ട് ലക്ഷ്മിക്ക് നല്ല തലവേദനനയുണ്ട്. 45 മിനിറ്റ് കഴിഞ്ഞ് വരാമെന്ന് പറഞ്ഞു. ശരിക്ക് എനിക്ക് അതൊരു അവിശ്വസനീയമായിരുന്നു. അദ്ദേഹം ഒരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യനും ആണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ നല്ല മനസ്സ് തിരിച്ചറിഞ്ഞിട്ടുള്ള താരങ്ങൾ നിരവധിയാണ്.