“എന്റെ അതുവരെയുള്ള അഭിനയജീവിതത്തിൽ ഞാൻ കണ്ടെത്തിയ ആദ്യത്തെ പ്രതിഭയാണ് ലാൽ, അതിനുശേഷം അങ്ങനെ ഒരു പ്രതിഭയെ ഞാൻ കണ്ടിട്ടില്ല”- മോഹൻലാലിനെ കുറിച്ച് തിലകൻ
1 min read

“എന്റെ അതുവരെയുള്ള അഭിനയജീവിതത്തിൽ ഞാൻ കണ്ടെത്തിയ ആദ്യത്തെ പ്രതിഭയാണ് ലാൽ, അതിനുശേഷം അങ്ങനെ ഒരു പ്രതിഭയെ ഞാൻ കണ്ടിട്ടില്ല”- മോഹൻലാലിനെ കുറിച്ച് തിലകൻ

മലയാള സിനിമയുടെ വിസ്മയമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് എത്തിയ മോഹൻലാൽ വളരെ വേഗം ആയിരുന്നു മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നടനായി തിളങ്ങിയത്. ഏത് വേഷവും അനായാസം ചെയ്യാൻ സാധിക്കുന്ന അഭിനയ പ്രതിഭാസത്തെ എല്ലാവരും നടനവിസ്മയം എന്ന് വിളിച്ചു. കമലദളവും ഗുരുവും ഒക്കെ അദ്ദേഹത്തിന്റെ മികച്ച വിസ്മയങ്ങളുടെ നേർസാക്ഷ്യങ്ങളിൽ ചിലതു മാത്രം. സ്ക്രീനിൽ മോഹൻലാൽ കരഞ്ഞപ്പോൾ ഒപ്പം എല്ലാവരും കരഞ്ഞു. അത്രത്തോളം സ്വാഭാവികതയോടെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കി.

കുസൃതി നിറഞ്ഞ ആ കള്ളച്ചിരി എല്ലാവരുടെയും ഹൃദയത്തിലേക്ക് ആയിരുന്നു കയറിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമ ആ നടന വിസ്മയത്തെ ഏറ്റെടുത്തു. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ വിസ്മയ താരമായി തുടരുന്ന മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും ഒരുപാട് ഓർമ്മകളാണ്. ഇന്നിതാ നടനും അപ്പുറം താനൊരു സംവിധായകനാണെന്ന് തെളിയിക്കുവാൻ പുതിയൊരു ചിത്രത്തിന്റെ മിനുക്കുപണികളിലാണ് അദ്ദേഹം. ഏറ്റവും കൂടുതൽ സിനിമകളിൽ മോഹൻലാലിനോടൊപ്പം ഒരുമിച്ച് അഭിനയിച്ച നടനായ തിലകൻ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.


പണ്ടൊരു കാലത്ത് ഒരു അഭിമുഖത്തിൽ തിലകൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആയിരുന്നു ഇത്, “അടുത്ത കാലത്ത് മലയാള സിനിമയിൽ പുതുമുഖങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു വ്യക്തി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ അത് മോഹൻലാൽ ആണ്. അയാളെ പോലെ ഒരു കലാകാരനെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. അത്രത്തോളം മികച്ച പ്രകടനമാണ് മോഹൻലാലിന്റെ എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.

എന്റെ അതുവരെയുള്ള അഭിനയജീവിതത്തിൽ മോഹന്ലാൽ പ്രത്യേകമായ ഒരു ശൈലി ഉണ്ടാക്കി എടുത്തിരിക്കുന്നു എന്ന് മനസിലായി. പുതിയ തലമുറയിൽ ഞാൻ കണ്ടെത്തിയ ആദ്യത്തെ പ്രതിഭയാണ് ലാൽ അതിനുശേഷം അങ്ങനെ ഒരു പ്രതിഭയെ ഞാൻ കണ്ടിട്ടില്ല. നിരവധി ചിത്രങ്ങളിൽ മോഹൻലാലിനോടൊപ്പം മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുള്ള നടനാണ് തിലകൻ. മോഹൻലാൽ തിലകൻ കോമ്പിനേഷൻ ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട കെമിസ്ട്രി ആയിരുന്നു. മോഹൻലാലിന്റെ അച്ഛനായി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ളതും ഒരുപക്ഷേ തിലകൻ തന്നെയായിരിക്കും. സ്ഫടികം, കിരീടം, ചെങ്കോൽ തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ കോമ്പിനേഷനിൽ പിറന്ന ഹിറ്റുകളായിരുന്നു