മോഹൻലാൽ സ്വന്തം വാല്യൂ മനസ്സിലാക്കാത്ത ഒരാളാണ്”; കമലഹാസൻ
മലയാളസിനിമയിൽ പകരക്കാർ ഇല്ലാതെ തിളങ്ങുന്ന താരമാണ് മോഹൻലാൽ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വില്ലൻ ആയി തന്റെ അഭിനയ ജീവിതം ആരംഭിച്ച മോഹൻലാൽ പിന്നീട് സ്വന്തമായി സിനിമയിൽ ഒരു ഇടം കണ്ടെത്തുകയായിരുന്നു ചെയ്തത്. ഒരു ഗോഡ്ഫാദർ ഇല്ലാതെ സിനിമയിലേക്ക് വരികയും സിനിമയിലെ സൂപ്പർ താരം ആയി മാറുകയും ചെയ്ത വ്യക്തിയാണ്. എന്നും മോഹൻലാലിന്റെ വിജയം എന്നത് ആർക്കും പ്രചോദനം നൽകുന്നത് തന്നെയായിരുന്നു. ഇപ്പോൾ മോഹൻലാലിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ആണ് ഈ അഭിമുഖത്തിൽ മോഹൻലാലിനോട് സംസാരിക്കുന്നത്.
വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച ശേഷം സംവിധായകൻ പറഞ്ഞ കാര്യത്തെ കുറിച്ചും പറയുന്നുണ്ടായിരുന്നു ഭാഗ്യലക്ഷ്മി. സംവിധായകൻ പറഞ്ഞത് നമ്മൾക്ക് പാക്കപ്പ് കഴിഞ്ഞു വിടുമ്പോൾ അയ്യോ കഴിഞ്ഞല്ലോ ഇദ്ദേഹം പോവാണല്ലോ എന്ന് തോന്നുന്നതാണ്. ഇത്തരത്തിൽ ഒരു തോന്നൽ ഉണ്ടാകാൻ കാരണം എന്താണ് എന്ന് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ചിരിയോടെ ലാലേട്ടൻ പറഞ്ഞ മറുപടി അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചാൽ മാത്രമേ മനസ്സിലാവൂ എന്നാണ്. ഉടനെ തന്നെ ഭാഗ്യലക്ഷ്മി മറ്റൊരു ചോദ്യം ചോദിച്ചു ഞാൻ അടുത്ത സമയത്ത് ഒരു അഭിമുഖം കണ്ടിരുന്നു കമലഹാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് മോഹൻലാൽ സ്വന്തം വാല്യൂ മനസ്സിലാക്കാത്ത ഒരാളാണ് എന്നാണ്.
സത്യമാണോ എന്ന് ചോദിച്ചപ്പോഴും രസകരമായ മറുപടി പറയുന്നുണ്ടായിരുന്നു. ചിലപ്പോൾ ആയിരിക്കാം എനിക്ക് അറിയില്ല അതൊക്കെ സംഭവിച്ചു പോകുന്നതാണ് ഓരോ കാലഘട്ടങ്ങളിൽ സംഭവിച്ചു പോകുന്നതാണ് അങ്ങനെ പറയാൻ സാധിക്കില്ല എന്നും പറയുന്നു. അങ്ങനെയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു സൂപ്പർസ്റ്റാറായി ഇങ്ങനെ ഇരിക്കാൻ സാധിക്കുമോന്ന് ഒക്കെയായിരുന്നു ചോദ്യം ചോദിച്ചത്. ഇതിന് ലാലേട്ടൻ പറഞ്ഞ മറുപടി സൂപ്പർസ്റ്റാർ എന്നൊക്കെ പറയുന്നത് ആളുകൾ നൽകുന്ന ഒരു പദവിയാണ്. സിനിമയും മറ്റും സംഭവിച്ചു പോകുന്നതാണ്.
ഇത് ഇയാൾ ചെയ്താൽ കൊള്ളാമെന്ന് പലർക്കും തോന്നുമ്പോഴാണ് ലോ നമ്മളെ വിളിക്കുന്നതും നമ്മൾ സിനിമ ചെയ്യുന്നത് എന്നൊക്കെയാണ് ലാലേട്ടൻ പറയുന്നത്. വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്ത് റിലീസിന് കാത്തിരിക്കുകയാണ് അദ്ദേഹം. ഒരു സംവിധായകൻ എന്ന നിലയിൽ കൂടി മോഹൻലാൽ എത്രത്തോളം വിജയമാണെന്ന് കാണാനാണ് ഇപ്പോൾ പ്രേക്ഷകരും കാത്തിരിക്കുന്നത്.