പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയില്‍ ത്രസിപ്പിച്ച് ദുല്‍ഖര്‍ ; ആദ്യ പ്രതികരണങൾ
1 min read

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയില്‍ ത്രസിപ്പിച്ച് ദുല്‍ഖര്‍ ; ആദ്യ പ്രതികരണങൾ

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. വൻ അഭിപ്രായമാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന് ലഭിക്കുന്നത്. രാജ്യമൊട്ടാകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ പ്രഭാസ് ചിത്രത്തിന് സാധിച്ചിരിക്കുന്നു. ദുല്‍ഖറിനറെ സാന്നിദ്ധ്യമാണ് മലയാളി പ്രേക്ഷകരെ ചിത്രത്തില്‍ ആകൃഷ്‍ടരാക്കുന്ന ഘടകം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ദുല്‍ഖറും ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്നലെയായിരുന്നു അക്കാര്യത്തില്‍ ഒരു സ്ഥീരീകരണം സംവിധായകൻ നാഗ് അശ്വിൻ നല്‍കിയതെന്ന് മാത്രം. കുറച്ചേയുള്ളൂവെങ്കിലും ദുല്‍ഖര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്. ഒരാള്‍ കിംഗ് ഈസ് ബാക്കെന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ ഉള്ളത് പരാമര്‍ശിച്ച് എഴുതിയിരിക്കുന്നത്. കമല്‍ഹാസനും ഞെട്ടിക്കുന്ന പ്രകടനമാണ് പ്രഭാസ് ചിത്രത്തില്‍ നടത്തിയതെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായിട്ടാണ് എത്തിയിരിക്കുന്നത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണന്റേയും പ്രഭാസ് ചിത്രത്തിന്റെയും പാട്ടുകള്‍. എന്തായാലും കല്‍ക്കി 2898 എഡി സിനിമയുടെ പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്നതാണ് ലഭിക്കുന്ന പ്രതികരണങ്ങള്‍.