‘ചരട് വലികള്‍ നടത്താന്‍ അറിഞ്ഞിരുന്നെങ്കില്‍ അപ്പ എത്രയോ വലിയ നടനായേനെ’ ; കാളിദാസ് ജയറാം
ബാലതാരമായി എത്തി ദേശീയ പുരസ്കാരം ഉള്‍പ്പെടെ നേടി ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പര്‍വതിയുടെയും മകനായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2000 ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷം നായകനായി 2016 ല്‍ മീന്‍ കുഴമ്പും മണ് പാനെയും എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചെത്തി. നിരവധി സിനിമകളില്‍ നായകനായി ഇപ്പോള്‍ താരമാവുകയാണ് കാളിദാസ്. ഇപ്പോഴിതാ അച്ഛനായ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. താരത്തിന്റെ ചില വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. സ്റ്റാര്‍ കിഡ്സിന് ലഭിക്കുന്ന തരം ലോഞ്ചിങ് ഒന്നും തനിക്കു ലഭിച്ചിട്ടില്ലെന്നും അച്ഛനില്‍ നിന്നും കൂടുതല്‍ പിന്തുണ വേണമെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. ഗലാട്ട പ്ലസില്‍ ഭരദ്വാജ് രംഗന് നല്കിയ ഇന്റര്‍വ്യൂയിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
സ്റ്റാര്‍ കിഡ്സിന് ലഭിക്കുന്നതരം ലോഞ്ചിങ് ഒന്നും തനിക്കു ലഭിച്ചിട്ടില്ല. എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മ്മിക്കുമെന്ന് അച്ഛന് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ നടന്നിരുന്നെങ്കില്‍ എന്ന് ആ്ഗ്രഹമുണ്ട്. അച്ഛനില്‍ നിന്ന് കൂടുതല്‍ പിന്തുണ വേണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അതുണ്ടായിട്ടില്ല. ഒരു പിന്തുണയുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം കടന്ന് വന്നത്. അതുകൊണ്ടായിരിക്കാം എന്റെ കാര്യത്തിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. 35 വര്‍ഷത്തിലേറെ ആയി അദ്ദേഹം സിനിമാ ഇന്‍ഡസ്ടറിയില്‍ വന്നിട്ട് ‘ചരട് വലികള്‍ ‘നടത്താനൊന്നും ആള്‍ക്കറിയില്ല. അങ്ങനെ കാര്യം നേടിയെടുക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇന്ന് കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ എന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.
സഹായമോ പിന്തുണയോ കിട്ടിയില്ലെങ്കിലും ‘ജയറാമിന്റെ മകന്’ എന്ന പേരുണ്ടായിരുന്നു. അത് മാത്രം മതിയായിരുന്നു നമ്മളെ സമ്മര്‍ദ്ധത്തില്‍ ആക്കാന്‍. ഞാന്‍ ചെയ്ത സിനിമകളെല്ലാം എന്റെ മാത്രം തീരുമാനമായിരുന്നു. നല്ല സിനിമകളുടേയും നല്ല കണ്ടന്റുകളുടേയും ഭാഗമാകണമെന്ന് ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അത്തരം പടങ്ങള്‍ ചെയ്തത്. അപ്പ എന്നും പറയുന്ന ഒറു കാര്യം പണമുണ്ടാക്കാന്‍ അഭിനയിക്കണ്ട, അതിനുള്ളതെല്ലാം ഇവിടെ ഉണ്ടെന്നാണെന്നും കാളിദാസ് വ്യക്തമാക്കുന്നു.