പ്രേക്ഷകരെ ഞെട്ടിക്കാന്‍ വേറിട്ട വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നു; ‘കാളിയന്’ ഷൂട്ടിംഗ് ഉടനെന്ന് റിപ്പോര്‍ട്ട്
പൃഥിരാജ് നായകനാക്കി എസ് മഹേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാളിയന്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് ഇത്. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് ചിത്രം പറയുന്നത്.
വേണാടിന്റെ ചരിത്രത്തിലെ അത്യപൂര്‍വ്വമായ ഒരു കഥാസന്ദര്‍ഭമാണ് കാളിയനില്‍ പുനര്‍ജ്ജനിക്കുന്നതെന്ന് നേരത്തെ ചിത്രത്തിന്റെ ്ണിയറപ്രവര്ത്തകര് വെളിപ്പെടുത്തിയിരുന്നു. ചരിത്രത്തോടും കഥാസന്ദര്‍ഭത്തോടും നീതി പുലര്‍ത്താനാവും വിധം കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാന്‍ ഇന്ത്യയിലെയും വിദേശത്തെയും മികച്ച അനിമേഷന്‍ – വിഷ്വലൈസിങ് വിദഗ്ധരുടെ സംഘത്തെയാണ് നിര്‍മാതാക്കളായ മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ് ഏര്‍പ്പെടുത്തിയിരുന്നത്.
ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. പൃഥ്വിരാജിന്റേതായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയന്’. പ്രഖ്യാപിച്ചിട്ട് നാല് വര്‍ഷമായെങ്കിലും പല കാരണങ്ങളാല്‍ ചിത്രീകരണം തുടങ്ങുന്നത് നീളുകയായിരുന്നു. എന്തായാലും ‘കാളിയന്റെ’ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ ‘കാളിയന്റെ’ ചിത്രീകരണം തുടങ്ങിയേക്കും എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, പഴയ തെക്കന്‍ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമായ ‘കാളിയന്റെ’ ചിത്രീകരണത്തിന് ശേഷമായിരിക്കും പൃഥ്വിരാജ് മോഹന്‍ലാലിന്റെ നായകനായ ‘എമ്പുരാന്’ തുടങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. ‘കെജിഎഫ്’, ‘സലാര്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്രൂര് ആണ് കാളിയന് സംഗീതം പകരുന്നത്. പി ടി അനില്‍ കുമാറാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം സുജിത്ത് വാസുദേവ് നിര്‍വഹിക്കും. ദേശീയ അവാര്‍ഡ് ജേതാവ് ബംഗ്ലന് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വസ്ത്രാലങ്കാരം സുജിത് സുധാകര്‍.
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’യാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന് തന്നെയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിച്ച ചിത്രമാണ് ‘കാപ്പ’. സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.