മക്കളും മാതാപിതാക്കളും ഒരുമിച്ച് കണ്ടിരിക്കേണ്ട ചിത്രം! ‘ഇടിയൻ ചന്തു’വിന് പ്രേക്ഷക പിന്തുണയേറുന്നു
1 min read

മക്കളും മാതാപിതാക്കളും ഒരുമിച്ച് കണ്ടിരിക്കേണ്ട ചിത്രം! ‘ഇടിയൻ ചന്തു’വിന് പ്രേക്ഷക പിന്തുണയേറുന്നു

വീട്ടിൽ നിന്ന് സ്കൂളിലേക്ക് അയക്കുന്ന കുട്ടികൾ വീട്ടുകാർ അറിയാതെ ചെന്നെത്തുന്ന ഇടങ്ങള്‍ ഏതൊക്കെയാവും, അവർ ഇടപെടുന്ന ആളുകള്‍ ആരൊക്കെയാവും, അതുവഴി അവർ ചെന്നുപെടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാവും….ഇത്തരത്തിൽ സ്കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു ചിത്രമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ് ‘ഇടിയൻ ചന്തു’.

നഗരങ്ങളെ വിട്ട് ഉൾ പ്രദേശങ്ങളിലെ സ്കൂളുകളിൽ പിടിമുറുക്കുന്ന ലഹരിമരുന്ന് മാഫിയയെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾതന്നെ ഇതിനെതിരെ എങ്ങനെ പ്രതിരോധം തീർക്കുന്നു എന്നാണ് ‘ഇടിയൻ ചന്തു’ എന്ന ചിത്രം പറയുന്നത്. ചന്തു എന്ന നായക കഥാപാത്രത്തിന് ചെറുപ്പ കാലത്ത് മനസ്സിനേൽക്കുന്ന ആഘാതവും അതുമൂലം വ്യക്തി ജീവിതത്തിലും പഠനത്തിലും ഒക്കെ സംഭവിക്കുന്ന കാര്യങ്ങളും ഇടിയിലൂടെ എല്ലാം നേരിടാമെന്ന ചിന്തയും അതിലൂടെ ചെന്നുപെടുന്ന ഏടാകൂടങ്ങളും ഒക്കെ ചിത്രം സംസാരിക്കുന്നുണ്ട്. കുട്ടികളുടേയും കുടുംബപ്രേക്ഷകരുടേയും പൾസറിഞ്ഞാണ് സംവിധായകൻ ശ്രീജിത്ത് വിജയൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ചന്തുവായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. വില്ലനായെത്തിയ ചന്തു സലിം കുമാറും ഞെട്ടിച്ചു.

ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐ.എം.വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയിലുണ്ട്. ആക്ഷൻ വിസ്മയം പീറ്റർ ഹെയ്ൻ മറ്റു സിനിമകളിൽ ഇതുവരെ കമ്പോസ് ചെയ്തിട്ടില്ലാത്ത രീതിയിലുള്ള തനി നാടൻ തല്ലാണ് സിനിമയുടെ മറ്റൊരാകർഷണം. ഈ കാലത്തെ സമൂഹത്തിന്, കുടുംബങ്ങൾക്ക്, കുട്ടികൾക്ക് ആവശ്യമായ ഒരു സന്ദേശവും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. അത്തരത്തിൽ ഓരോ കുടുംബങ്ങളിലേയും മക്കളും മാതാപിതാക്കളും ഒരുമിച്ച് കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ‘ഇടിയൻ ചന്തു’ എന്ന ചിത്രം.