
“മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നതാണ് ആഗ്രഹം “-തുറന്നുപറഞ്ഞു വിവേക് ഒബ്രോയ്.
മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരനായ വില്ലനാണ് വിവേക് ഒബ്റോയി എന്ന് പറയണം. ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കിടയിൽ ആണ് അന്യഭാഷാ താരമായ വിവേക് ഒബ്റോയി പ്രിയ്യപ്പെട്ട താരമായി മാറുന്നത്. ലൂസിഫറിലെ ബോബി എന്ന വില്ലൻ കഥാപാത്രത്തെ അത്രപെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല. വിവേകിന്റെ മുഖവും വിനീതിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ ഈ വില്ലന് കൂടുതൽ ആരാധകരുണ്ടായി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവേക് തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ലിപ്പ് സിങ്ക് ശരിയാകാൻ വേണ്ടി മലയാളം ഡയലോഗുകൾ തന്റെ ഭാഷയിൽ എഴുതി ആണ് നടൻ സംസാരിച്ചിട്ടുള്ളത് എന്നാണ് അദ്ദേഹം പറയുന്നത്. ലൂസിഫറിന് ശേഷം കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിലും വില്ലൻ വേഷത്തിൽ തന്നെയായിരുന്നുവെന്ന് വിവേക് ഒബ്രോയ് എത്തിയിരുന്നത്.
മോഹൻ ലാലിനെക്കുറിച്ച് വാചാലനാകുന്നുണ്ട് വിവേക് ഒബ്രോയ്. കമ്പനി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് മോഹൻലാൽ തന്നെ മലയാളം ഡയലോഗുകൾ എഴുതിവെക്കുന്നുണ്ടായിരുന്നു. ഒരുപാട് എഫർട്ട് എടുത്താണ് അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിക്കുന്ന സമയത്ത് ഭാഷകൾ കൈകാര്യം ചെയ്യുക എന്നത് ഒരു പ്രയത്നം തന്നെയാണെന്നും വിവേക് പറയുന്നു. താൻ ഇവിടുത്തെ ടെക്നീഷ്യൻസിനെ ഹിന്ദിയിലേക്ക് കൊണ്ടുപോകുവാൻ ആണ് ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത് എന്നും രസകരമായ രീതിയിൽ വിവേക് പറയുന്നുണ്ടായിരുന്നു. പൃഥ്വിരാജ് തനിക്ക് സഹോദരനെപ്പോലെയാണ്. ഇനി മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നതാണ് ആഗ്രഹം.
അതുപോലെ തന്നെ അൽഫോൺസ് പുത്രൻ സിനിമകളൊക്കെ ഇഷ്ടമാണ്, ആ സിനിമകളൊക്കെ വ്യത്യസ്തമായി തോന്നിയിട്ടുണ്ട് എന്ന് വിവേക് പറയുന്നു. ഒരു അന്യഭാഷ നടനിൽ നിന്നും മലയാളസിനിമയ്ക്ക് ഇത്രത്തോളം മികച്ച ഒരു അഭിപ്രായം ലഭിക്കുന്നത് വളരെ അഭിമാനകരമായ കാര്യം തന്നെയാണ്. മലയാള സിനിമയിൽ ഇപ്പോൾ നിരവധി ആരാധകരുള്ള ഒരു നടൻ തന്നെയാണ് വിവേക് ഒബ്രോയ്. ലൂസിഫർ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ വിവേകിന് സാധിച്ചിരുന്നു. കടുവ എന്ന ചിത്രത്തിലൂടെ അത് ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു വിവേക് ചെയ്തിരുന്നത്. എന്നാൽ വിവേകിനെ മുൻപ് തന്നെ മലയാള സിനിമയ്ക്ക് പരിചിതമായിരുന്നു.