“ജീവിതത്തിൽ തളർന്ന് പോയി എന്ന് തോന്നി, ആ സമയത്ത് സുരേഷ് ഗോപി തനിക്ക് മനുഷ്യൻ എനിക്ക് വേണ്ടി ചെയ്തത്” – തുറന്നു പറഞ്ഞു മുക്ത
അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് മുക്ത. മുക്ത മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ പ്രേക്ഷകർ എന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരു നായിക തന്നെയാണ് മുക്ത എന്ന് പറയേണ്ടിയിരിക്കുന്നു. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുമായി സന്തോഷ ദാമ്പത്യം ആണ് ഇപ്പോൾ മുക്ത നയിക്കുന്നത്. ഇരുവർക്കും കിയാര എന്ന ഒരു മകൾ കൂടിയുണ്ട്. സിനിമയിലൂടെയാണ് തുടക്കമെങ്കിലും ഇപ്പോൾ സീരിയലുകളിൽ സജീവ സാന്നിധ്യമാണ് മുക്ത. മലയാളി പ്രേക്ഷകർക്കെല്ലാം ഇഷ്ടമുള്ള മുക്ത കടന്നുവന്ന കനൽ വഴികൾ അല്പം ബുദ്ധിമുട്ടുകൾ ഏറിയതാണ്. ഇക്കാര്യത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും മുക്ത തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
നടൻ സുരേഷ് ഗോപിക്കൊപ്പം കാഞ്ചീപുരത്തെ കല്യാണം എന്ന ചിത്രത്തിൽ നായികയായി മുക്ത അഭിനയിച്ചത്. മുക്തയുടെ അച്ഛനാണ് മുക്തയ്ക്ക് ജീവിതത്തിൽ പ്രതിസന്ധികൾ നേടിക്കൊടുത്തത് എന്നതാണ് സത്യം. പത്താം ക്ലാസിൽ അമ്മയെയും കൂട്ടി വീട് വിട്ടിറങ്ങേണ്ടി വന്ന ഒരു അനുഭവമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സ്വന്തം കഴിവുകൊണ്ട് മാത്രം സഹോദരനെ പഠിപ്പിക്കുകയും സ്വന്തമായി ഒരു വീട് വയ്ക്കുകയും ഒക്കെ ചെയ്ത വ്യക്തിയാണ് മുക്ത. ഇപ്പോൾ ജീവിതത്തിൽ പ്രതിസന്ധികൾ വന്ന സമയത്ത് തനിക്ക് ഒരു ചേട്ടനെപ്പോലെ ഒപ്പം നിന്ന് കരുത്ത് തന്നത് മലയാളികളുടെ പ്രിയപ്പെട്ട നടനായ സുരേഷ് ഗോപി ആണെന്ന് മുക്ത തുറന്നു പറയുകയാണ്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിരുന്നു.
എല്ലാ കാര്യങ്ങളിലും എനിക്ക് അദ്ദേഹം ആത്മധൈര്യം തന്ന് ഒപ്പം നിന്നു. ഇങ്ങനെയായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നത്. ഇപ്പോൾ വളരെ സന്തോഷകരമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ് മുക്ത. മുക്തയുടെ മകളായ കിയാര സുരാജ് വെഞ്ഞാറമൂടും അതിഥി രവിയും നായികാ നായകന്മാരായ എത്തിയ പത്താം വളവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് കിയാര കാഴ്ചവെച്ചതെന്ന് ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. ഇപ്പോൾ മുക്ത സുരേഷ് ഗോപിയെ കുറിച്ച് പറയുന്ന ഈ വാക്കുകളാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമാമേഖലയിൽ ഉള്ളവരെയും സിനിമ മേഖലയിൽ ഇല്ലാത്തവരെയും ഒക്കെ തന്നെ സുരേഷ് ഗോപി വളരെയധികം സഹായിച്ചിട്ടുണ്ട്. അതിൽ ഒരാൾ മാത്രമായിരുന്നു മുക്ത.