“ആ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടിട്ട് അത്ര സുഖം തോന്നിയിരുന്നില്ല, ഇതൊക്കെ വളിപ്പല്ലേന്ന് ചോദിച്ചു” – എന്നാൽ മമ്മൂട്ടി അപ്പോൾ പറഞ്ഞതിങ്ങനെയെന്ന് റഹ്മാൻ
ഒരുകാലത്ത് വളരെയധികം ആരാധകരുണ്ടായിരുന്ന ഒരു കോമ്പിനേഷൻ ആയിരുന്നു മമ്മൂട്ടി റഹ്മാൻ കോമ്പിനേഷൻ. ഈ കോമ്പിനേഷൻ പ്രേക്ഷകർ വളരെയധികം ഇഷ്ടത്തോടെ ഏറ്റെടുത്ത ഒരു കോമ്പിനേഷൻ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ഒരു കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമായിരുന്നു രാജമാണിക്യം. ഇപ്പോഴും നിരവധി ആരാധകരാണ് ഈ ചിത്രത്തിനുള്ളത്. മമ്മൂട്ടി, റഹ്മാൻ, മനോജ് കെ ജയൻ, സായികുമാർ, സലിം കുമാർ തുടങ്ങി വമ്പൻ താരനിരയായിരുന്നു ഈ ചിത്രത്തിൽ അണിനിരന്നത്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചുള്ള ചില വാർത്തകളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ രാജു എന്ന കഥാപാത്രമായാണ് റഹ്മാൻ എത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷമായിരുന്നു വീണ്ടും മമ്മൂട്ടി റഹ്മാൻ കോമ്പിനേഷൻ പ്രേക്ഷകർ കാണുന്നത്.
ഈ ചിത്രത്തിലേക്ക് മമ്മൂട്ടി തന്നെ സജസ്റ്റ് ചെയ്തതിനെ കുറിച്ചും ഒക്കെയാണ് ഇപ്പോൾ റഹ്മാൻ പറയുന്നത്. സിനിമയിലെ കഥാപാത്രത്തെ കുറിച്ച് കേട്ട സമയത്ത് തനിക്ക് വലിയ താല്പര്യമൊന്നും തോന്നിയിരുന്നില്ല എന്നാണ് ഒരു ഓൺലൈൻ ചാനലിന് നൽകുന്ന അഭിമുഖത്തിൽ റഹ്മാൻ വിശദമാക്കുന്നത്. അതിന്റെ കാരണത്തെക്കുറിച്ച് റഹ്മാൻ പറയുന്നുണ്ട്. ഇത് ചെയ്താൽ നന്നാകും എന്ന് തന്നോട് പറഞ്ഞത് മമ്മൂട്ടിയാണ്. അദ്ദേഹം ചില കാര്യങ്ങൾ അഭിനയിക്കുന്ന സമയത്ത് പറയും. എന്നാൽ ചില രംഗങ്ങളൊക്കെ അദ്ദേഹം സിനിമയിൽ അഭിനയിച്ചപ്പോൾ തനിക്ക് ബോറായി തോന്നി. അതൊക്കെ തീയേറ്ററിൽ പ്രേക്ഷകർ മാസായാണ് എടുത്തിരുന്നത് എന്നും റഹ്മാൻ പറയുന്നുണ്ട്. മമ്മൂട്ടിയാണ് രാജമാണിക്യമെന്ന സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്യുന്നത്. സിനിമയിൽ തന്റെ കഥാപാത്രത്തെക്കുറിച്ച് കേട്ടിട്ട് അത്ര സുഖം തോന്നിയിരുന്നു മനസ്സിന് ഒരു ചെറിയ പ്രയാസവും തോന്നി.
ചെന്ന് പെട്ടു പോയല്ലോ എന്ന് ഒരു വിഷമം. അദ്ദേഹത്തോട് പറഞ്ഞപ്പോൾ വിഷമിക്കേണ്ട ഇത് നന്നാകും എന്നാണ് പറഞ്ഞത്. ആ സിനിമ ഇത്രമാത്രം വിജയിക്കും എന്ന് അദ്ദേഹത്തിന് ആദ്യമേ അറിയാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് എന്നും റഹ്മാൻ ഈ കാര്യത്തെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. അതിൽ ഒരുപാട് പുതിയ നമ്പറുകൾ ഒക്കെ ഇറക്കിയിരുന്നു. തിരക്കഥയിൽ ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ പുതുതായി അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. നമ്മളെക്കൊണ്ട് അദ്ദേഹം ചെയ്യിപ്പിക്കുകയും ചെയ്യും. പക്ഷേ ആ സമയത്ത് ഇതൊക്കെ വളിപ്പല്ലേ ചേട്ടാ എന്ന് ഞാൻ തന്നെ ചോദിച്ചിട്ടുണ്ട് ഇതൊക്കെ നമ്മൾ ചെയ്യാൻ പാടുണ്ടോ എന്നും ചോദിച്ചു. നീ ചെയ്തു നോക്ക് എന്നായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഞാനും ഭീമൻ ചേട്ടനും ഒക്കെ നിൽക്കുന്ന സമയത്ത് ചില ആക്ഷൻ ഒക്കെ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. അതൊക്കെ തിയേറ്ററിൽ മാസായി തന്നെ വർക്ക് ആയി എന്നും ഓർമ്മിക്കുന്നുണ്ട് റഹ്മാൻ.