“മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താൻ ആണ്” – ശ്രീനിവാസൻ
മലയാള സിനിമയിൽ നിരവധി മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു തിരക്കഥാകൃത്ത് തന്നെയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ ഘട്ടം കടന്ന് വീണ്ടും അദ്ദേഹം സിനിമയിലും മറ്റും സജീവമാവുകയായിരുന്നു ചെയ്തത്. കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് കടന്നു വരുമ്പോൾ ഗംഭീര വരവേൽപ്പ് തന്നെയാണ് അദ്ദേഹത്തിന് പ്രേക്ഷകർ നൽകിയത്. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണെന്ന് ശ്രീനിവാസൻ പറയുന്നു. ഒരുപാട് നാൾ കൂടിയാണ് പലരെയും കാണുന്നതെന്നും നേരിൽ കാണാത്തതുകൊണ്ടാണ് പലരും അഭിനയിക്കാൻ വിളിക്കാത്തത് എന്നും ഒക്കെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇനി സിനിമയിൽ അഭിനയിക്കാൻ തുടങ്ങുമെന്നും പറയുന്നു. പ്രമോഷൻ ആയി ബന്ധപ്പെട്ട നടത്തിയ പരിപാടിയിൽ ആയിരുന്നു ശ്രീനിവാസൻ ഇത്തരത്തിൽ സംസാരിച്ചത്. ഇത്രയും കാലം പറയാൻ പറ്റാതെ മൂടിവച്ച സത്യം ഞാൻ പറയാൻ പോവുകയാണ്. അത് ഞാൻ തുറന്നു പറയുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ എഴുതിയതും ഞാൻ തന്നെയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ തിരക്കഥ എഴുതിയ വ്യക്തിയും ഞാൻ തന്നെയാണ് എന്നെ ഞാൻ കൂടുതൽ ഒന്നും പുകഴ്ത്തി പറഞ്ഞില്ലല്ലോ. ശരിക്കും പറഞ്ഞാൽ അത്യാവശ്യം നല്ല കുറച്ച് ആളുകൾ ഉള്ളതുകൊണ്ടാണ് എന്നെ ഇവിടേക്ക് വിളിച്ചത്. സത്യം പറഞ്ഞാൽ ഇതൊക്കെ അവരുടെ കാരുണ്യം ആണ്. എന്നെ കാണാത്തതുകൊണ്ടാണോ ഫാസിൽ സിനിമ എടുക്കാത്തത് എന്ന് എനിക്ക് സംശയമുണ്ട്. എന്തായാലും ഞാനിപ്പോൾ സംസാരിക്കാനും ഒക്കെ തുടങ്ങിയിട്ടുണ്ട്.
അതുപോലെ തന്നെ ഞാൻ അഭിനയിക്കാനും തുടങ്ങിയിട്ടുണ്ട്. എന്തായാലും നിങ്ങളുടെയൊക്കെ അടുത്ത സിനിമയിൽ ഞാൻ അഭിനയിക്കാൻ വരാം. കുറേക്കാലമായി പല ആളുകളെയും കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാണാൻ പറ്റാത്ത പലരെയും കാണാൻ സാധിച്ചു. എല്ലാവരെയും കാണാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതു തന്നെയാണ് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. കാലങ്ങൾക്ക് ശേഷം വീണ്ടും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഏറെ സന്തോഷവാനായ ഒരു വേദിയിൽ ശ്രീനിവാസൻ എത്തിയപ്പോൾ അത് ശ്രീനിവാസന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകുന്ന ഒന്നു തന്നെയായിരുന്നു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.