” ഹിന്ദി മാതൃഭാഷ പോലെ പറയുന്ന ,ദുൽഖർ സൽമാനെ പോലെയോരു നടനെ കിട്ടിയത് തന്റെ ഭാഗ്യം. ” – ചുപ്പ് സംവിധായകൻ ബാൽക്കി
മലയാള സിനിമയുടെ ഭാവികാല സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ ഭാഷകളിലെല്ലാം തന്നെ തന്റെ കഴിവ് തെളിയിക്കാൻ ദുൽഖർ സൽമാന് സാധിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ സീതരാമം എന്ന ചിത്രത്തിലൂടെ വീണ്ടും ഇന്ത്യൻ സിനിമയിലെ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ഇനി ദുൽഖറിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത് ബോളിവുഡ് ചിത്രമായ ചുപ്പാണ്. ദുൽഖർ സൽമാനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംവിധായകനായ ബാൽക്കി ദുൽക്കറിനെ എന്ത് കാരണം കൊണ്ടാണ് താൻ സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്ന് വെളിപ്പെടുത്തുകയാണ് ഒരു ബോളിവുഡ് മാഗസിന് നൽകിയ അഭിമുഖത്തിൽ.
അദ്ദേഹം പറയുന്നത് ദുൽഖർ സൽമാൻ വളരെയധികം കഴിവുകളുള്ള ഒരു നടനാണ് എന്നാണ്. അതുപോലെ ഒരു നടനെ തനിക്ക് കിട്ടിയത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. ദുൽഖറിന് വേണ്ടി വർക്ഷോപ്പ് റീഡിങ്ങോ പോലും ഒന്നും തന്നെ തനിക്ക് നടത്തേണ്ട ആവശ്യം വന്നില്ല. ചുപ്പിനുവേണ്ടി അതിപ്രഗത്ഭമായി സ്വന്തം മാതൃഭാഷ എന്ന പോലെ ഹിന്ദി സംസാരിക്കുന്ന ഒരാളെ തന്നെയാണ് തനിക്ക് ലഭിച്ചിരുന്നത്. ശരിക്കും അത് വലിയൊരു ഭാഗ്യമായി തന്നെയാണ് താൻ കരുതുന്നത്. രാജ്യത്തിന്റെ ഒരു പകുതി സൂപ്പർസ്റ്റാറായ ഒരു നടൻ പകുതിക്ക് മുൻപ് പുതുമയോടെ അവതരിക്കപ്പെടുന്നത് ആണ് ചിത്രത്തിലെ പ്രമേയം. ഈ പകുതിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു കണ്ടെത്തൽ തന്നെ ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പരിചയമില്ലാത്ത എന്നാൽ മുതിർന്ന ഒരു അഭിനേതാവിനെ പോലെ തന്നെ തോന്നുന്ന ഒരു പുതുമുഖത്തെ ആയിരുന്നു തനിക്ക് ആവശ്യമുണ്ടായിരുന്നത്. അങ്ങനെയാണ് ദുൽഖർ സൽമാനിലേക്ക് എത്തുന്നത്. ലോക്ക് ഡൗൺ സമയത്ത് ഒരു സൂം മീറ്റിംഗിലൂടെയാണ് താൻ ആദ്യമായി ദുൽഖറിനോട് കഥ പോലും പറയുന്നത്.
പിന്നീട് ഒരിക്കൽ അദ്ദേഹത്തെ ആദ്യമായി കൊച്ചിയിൽ വെച്ച് ആണ് കാണുന്നത്. ഒരു 30 മിനിറ്റ് മാത്രം നീണ്ടു നിന്ന ഒരു മീറ്റിങ് ആയിരുന്നു അത്. ചുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യത്യസ്തത എന്ന് പറയുന്നത് ചിത്രത്തിലെ പ്രിവ്യൂ ഷോ തന്നെയാണ്. സാധാരണ പ്രിവ്യൂ ഷോകളും മറ്റും നടത്തുന്ന സമയത്ത് സിനിമയുടെ മേഖലയിൽ ഉള്ളവർക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ ചുപ്പ് പ്രിവ്യൂ സാധാരണക്കാർക്ക് സൗജന്യമായാണ് നടത്തുന്നത്. ഇതാണ് ചിത്രം വ്യത്യസ്തമാകാൻ ഉള്ള കാരണങ്ങളിൽ ഒന്ന്.