“ആ നടി തന്റെ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കിൽ തന്റെ മെഹറുന്നീസയേ തനിക്ക് കിട്ടില്ലായിരുന്നു” – റഹ്മാൻ
ഒരുകാലത്ത് മലയാള സിനിമയിലെ നായികമാരുടെയെല്ലാം ആരാധനാപാത്രം ആയിരുന്നു റഹ്മാൻ. നിരവധി ആരാധകരെ സ്വന്തമാക്കി റഹ്മാൻ അക്കാലത്തെ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു. റഹ്മാൻ 1983ല് പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചേക്കേറുന്നത്. അക്കാലത്തെ മലയാള സിനിമയുടെ യുവ താരനിരയെ പിടിച്ചു കുലുക്കിയ ഒരു സംവിധായകൻ എന്ന് തന്നെ റഹ്മാനെ വിളിക്കാം. മലയാളത്തിൽ തരംഗം ആയതിനുശേഷം തമിഴിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിരുന്നു. 80കളിലും 90 കളിലും ഒക്കെ പെൺകുട്ടികളുടെ സ്വപ്ന പുരുഷനായിരുന്നു റഹ്മാൻ.
ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് റഹ്മാൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയിലുള്ള ഒരാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവളെ തനിക്ക് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു അവർക്ക് കാര്യം അറിയാമായിരുന്നുവെന്നും പറയുന്നു. എന്നാൽ വിജയമായിരുന്നില്ല. പല കാരണങ്ങൾ കൊണ്ടാണ് തങ്ങൾ തമ്മിൽ വേർപിരിഞ്ഞത്. എന്നാൽ അവൾ തന്റെ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കിൽ തന്റെ മെഹറുന്നീസയേ തനിക്ക് കിട്ടില്ലായിരുന്നുവെന്നും റഹ്മാൻ പറയുന്നുണ്ട്. അക്കാലത്ത് ഒട്ടുമിക്ക നടിമാരുടെയും പേരുകൾക്കൊപ്പം റഹ്മാന്റെ പേര് കൂടി കേട്ടിട്ടുണ്ടായിരുന്നു. ആ കാലത്തെ ഏറ്റവും വലിയ ഗോസിപ്പുകളിൽ ഒന്നായിരുന്നു റഹ്മാന്റെ പേരിനൊപ്പം ഉയർന്ന ശോഭനയുടെയും രോഹിണിയുടെയും.
ഇതിനോട് ഒന്നും തന്നെ താരം പ്രതികരിക്കുകയും ചെയ്തിരുന്നില്ല. “ഒരു മധുരക്കിനാവിൻ” എന്ന് തുടങ്ങുന്ന റഹ്മാന്റെ ഗാനം ഇന്നും പ്രേക്ഷകർക്ക് ഹിറ്റ്ലിസ്റ്റിലുള്ളത് തന്നെയാണ്. അക്കാലത്ത് റഹ്മാൻ ഉണ്ടാക്കിയെടുത്ത ഒരു ഫാൻ ബേസ് അത് എടുത്തു പറയേണ്ട കാര്യമാണ്. പിന്നീട് മലയാള സിനിമയിൽ നിന്നും വലിയൊരു ഇടവേള തന്നെയായിരുന്നു റഹ്മാൻ എടുത്തിരുന്നത്. അതിനുശേഷം രാജമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു തിരിച്ചുവരവ് നടത്തിയിരുന്നത്. റഹ്മാൻ തിരികെ വന്നപ്പോൾ ഇരുകൈയും നീട്ടി തന്നെയാണ് മലയാളി പ്രേക്ഷകർ റഹ്മാനെ സ്വീകരിച്ചിരുന്നത്. മലയാളികളെയും ഇത് വേദനിപ്പിച്ചുവെന്നതാണ് സത്യം. ഇപ്പോഴും മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ് റഹ്മാൻ. ഏത് കഥാപാത്രം ലഭിച്ചാലും അത് വളരെ മികച്ച രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കുവാനുള്ള കഴിവ് റഹ്മാനുണ്ട്. ഒരുകാലത്ത് പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യതയേറിയ കൂട്ടുകാർ ആയിരുന്നു റഹ്മാൻ. മമ്മൂട്ടി കൂട്ടുകെട്ട് ആ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം വമ്പൻ വിജയം നേടുകയും ചെയ്തിരുന്നു. തിരിച്ചു വരവിലും ആ കൂട്ടുകെട്ട് തന്നെയായിരുന്നു റഹ്മാൻ തിരഞ്ഞെടുത്തത്.