ഒറ്റവാക്കിൽ ദളപതി വിളയാട്ടം…!!! വിജയ് ചിത്രം ഗോട്ട് റിവ്യൂ പങ്കുവെച്ച് പ്രേക്ഷകൻ
1 min read

ഒറ്റവാക്കിൽ ദളപതി വിളയാട്ടം…!!! വിജയ് ചിത്രം ഗോട്ട് റിവ്യൂ പങ്കുവെച്ച് പ്രേക്ഷകൻ

വിജയ് ചിത്രം ഗോട്ട് ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. വിജയുടെ കരിയറിലെ അവസാന പടത്തിന് മുന്‍പുള്ള ചിത്രം എന്ന കാരണത്താല്‍ ഇതിനകം വന്‍ ഹൈപ്പിലാണ് ചിത്രം എത്തിയിരിക്കുന്നത്. വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് വിവരം. യുവാന്‍ ശങ്കര രാജയാണ് സംഗീതം. സമീപകാലത്തിലൊക്കെ നടന്നതുപോലെ തമിഴ്നാടിനേക്കാള്‍ ആദ്യം ചിത്രം പ്രദര്‍ശനമാരംഭിക്കുക കേരളത്തിലാണ്. പുലര്‍ച്ചെ 4 മണിക്കാണ് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍. ആദ്യ ഷോകളില്‍ പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ഈ ചിത്രം കേരളത്തിലെ ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യതയുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു പ്രേക്ഷകൻ്റെ കുറിപ്പ് വായിക്കാം.

 

കുറിപ്പിൻ്റെ പൂർണരൂപം

 

GOAT (2024).. 😍

 

ഒറ്റവാക്കിൽ ദളപതി വിളയാട്ടം…😍

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദളപതി വിജയ് നായകൻ ആയി എത്തിയ ഗോട്ട് ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലർ ആണ്..🔥

വെങ്കട്ട് പ്രഭു പറഞ്ഞപോലെ തന്നെ തുടക്കം മുതൽ ഒടുക്കം വരെ ഒരു തരി പോലും മടുപ്പ് തോന്നിക്കാതെ 3 മണിക്കൂർ ദൈർഘ്യം ഉള്ള ഒരു എൻ്റർടെയ്നർ തന്നെ ആണ് ഗോട്ട്..❤️

വിജയ്,സ്നേഹ,പ്രശാന്ത്,പ്രഭുദേവ,അജ്മൽ,ജയറാം,പ്രേംജി, വൈഭവ്,അരവിന്ദ്,തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു..🥰

ആക്ഷൻ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലും കോമഡി രംഗങ്ങളിലും എല്ലാം എല്ലാവരും മികച്ച പെർഫോമൻസ് തന്നെ ആണ് ചെയ്തിട്ടുള്ളത്.😍

പാട്ടുകള് ഇറങ്ങിയപ്പോൾ എല്ലാവരും ട്രോൾ ചെയ്ത യുവൻ ശങ്കർ രാജ ബാക്ക് ഗ്രൗണ്ട് മ്യൂസിക് നന്നായി ചെയ്തിട്ടുണ്ട്..❤️

പല സീനിലും അത് നല്ല ഇംപാക്ട് തന്നിട്ടുമുണ്ട്..💯

പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങൾ..🔥

ഇത് വരെ കാണാത്ത തരത്തിൽ ഉള്ള ഒരു വിജയ് അണ്ണനെ നമുക്ക് ഇതിൽ കാണാൻ സാധിക്കും..😍

ഫാൻസിന് ആയാലും നോർമൽ ഓടിയൻസിന് ആയാലും എല്ലാവർക്കും സംതൃപ്തി നൽകുന്ന തരത്തിൽ ആണ് വെങ്കട്ട് പ്രഭു ഗോട്ട് ഒരുക്കിയിരിക്കുന്നത്. 💯🔥

അല്ലെങ്കിലും വെങ്കട്ട് പ്രഭു സിനിമകൾ തരുന്ന ഒരു വൈബ് അത് ഒരു പ്രത്യേക അനുഭവം ആണ്..🔥

A VENKAT PRABHU HERO… 🔥