ജോര്‍ജ് കുട്ടി മൂന്നാമതും എത്തും; ‘ദൃശ്യം 3’ യെ കുറിച്ച് തുറന്നു പറഞ്ഞു ആന്റണി പെരുമ്പാവൂര്‍…
മോഹൻലാൽ ജിത്തു ജോസഫ് ടീം ഒരുമിച്ച സൂപ്പർ ഹിറ്റ് മൂവി സീരിസാണ് ദൃശ്യം സീരിസ്. ദൃശ്യത്തിന്റെ ആദ്യഭാഗം ബോക്സ് ഓഫീസിൽ സൃഷ്ടിച്ച ചലനം വളരെ വലുതായിരുന്നു. രണ്ടാം ഭാഗം കോവിഡ് കാലത്താണ് ഇറങ്ങിയതെങ്കിലും, ഇരുകൈയും നീട്ടി ആയിരുന്നു പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോൾ ഓരോരുത്തരും കാത്തിരിക്കുന്നത്. മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ ഇതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു ഫാൻ മെയിഡ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
ഒരു വാർത്താസമ്മേളനത്തിൽ ജിത്തു ജോസഫ് ദൃശ്യത്തിന്റെ ക്ലൈമാക്സ് തന്റെ പക്കൽ ഉണ്ട് എന്നാണ് പറഞ്ഞിരുന്നത്. ആന്റണി പെരുമ്പാവൂർ ദൃശ്യം മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചിരുന്നു. ദൃശ്യം 3 വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ. മഴവിൽ മനോരമയുടെ അവാർഡി വേദിയിൽ വച്ചായിരുന്നു ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. മോഹൻലാലിന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു ആന്റണിയുടെ വാക്കുകൾ. ടോവിനോ തോമസിന്റെയും രമേശ് പിഷാരടിയുടെയും ചോദ്യത്തിനുള്ള മറുപടി എന്ന നിലയിലാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ സംവിധായകൻ ജിത്തു ജോസഫ് തുടങ്ങിയിട്ടുണ്ട് എന്ന് ആന്റണി പറയുന്നു. അതേസമയം ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നു കൊണ്ടിരിക്കുന്നത്. സുരേഷ് മേനോൻ, സിദ്ദിഖ്, ആദിൽ ഹുസൈൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാന വേഷത്തിലാണ് എത്തുന്നത്. തൃഷ ആയിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത് എന്ന് അറിയാൻ സാധിക്കുന്നു. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ വൻവിജയം നേടിയവയായിരുന്നു.
12 ത് മാൻ ആണ് ഈ കൂട്ടുകെട്ടിൽ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം. നിരവധി ആരാധകർ ഈ ചിത്രത്തിനും ഉണ്ടായിരുന്നു. സൂപ്പർ സ്റ്റാർ മോഹൻലാലും സൂപ്പർഹിറ്റ് സംവിധായകനും ഒന്നിക്കുമ്പോൾ പിറക്കുന്നത് ഹിറ്റുകൾ ആയിരിക്കും എന്നത് പ്രേക്ഷകർക്കും ഉറപ്പാണ്. ദൃശ്യം എന്ന ചിത്രം ബോക്സ് ഓഫീസിൽ ഉണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. മലയാള സിനിമയുടെ ജാതകം തന്നെ മാറ്റിയെഴുതിയ ചിത്രം ആയിരുന്നു അത്.