‘നടിപ്പില്‍ അവന്‍ അസുരന്‍…’ ധനുഷിനെക്കുറിച്ച് സമുദ്രകനി ; വാത്തി ഇനി റിലീസിന്
ധനുഷ് അധ്യാപകനായെത്തുന്ന ‘വാത്തി’യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വാത്തിയുടെ സ്‌പെഷ്യല്‍ ഷോ നടത്തിയിരുന്നു. ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. ധനുഷ് ഞെട്ടിച്ചുവെന്നും ഏറെ വൈകാരികമായി കണക്ടാകുന്ന ചിത്രമാണെന്നും ‘വാത്തി’യുടെ പ്രത്യേക പ്രദര്‍ശനത്തിന് പിന്നാലെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.’സംഭവം ഇറുക്ക്’ എന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയുണ്ടായി. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായ വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യവും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമാണ്.
ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് അധ്യാപകനായാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ധനുഷിനെക്കുറിച്ചും പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
‘വാത്തി’ എന്ന ധുഷിന്റെ പുതീയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കാണ്ടൂ..! ഭയങ്കര കളര്‍ഫുള്‍ ആയിരുന്നൂ..ഫുള്‍ടൈം എന്‍ഗേജിങ് ആക്കീ. അതില്‍ സമുദ്രകനിയോട് ആങ്കര്‍ ധനുഷിന്റെ സിനിമ പേരുകള്‍ വച്ച് ചോദിച്ച ചോദ്യങള്‍ എനിക്ക് നന്നായി ഇഷ്ടായീ..
ധനുഷ് സര്‍ എന്ത വിഷയത്തില്‍ ‘പൊല്ലാതവന്‍’ നീങ്ക നിനക്കറേന്‍..
”അന്‍പ്”
അവര്‍ എന്ത വിഷയത്തില്‍ ”പഠിക്കാത്തവന്‍” അപ്പടി നിനക്കറിങ്കേന്‍..
”നിറയപ്പേര് ഏമാത്തുവേ..അത് ഇതുവരെക്കും അവര്‍ പഠിച്ചില്ല..!”
എന്ത വിഷയത്തിലെ അവര്‍ ”വാത്തി”’..
”ഒളുക്കത്തില്‍ അവര് വാത്തി. അവനപ്പറ്റി എന്ന വേണാലും സമൂഹം സൊല്ലട്ടും എനക്ക് തെരിയും അവന്‍ യാറെന്ന്..”
എന്ത വിഷയത്തില്‍ ധനുഷ് അവറുങ്കള്‍ ”അസുരന്‍”.
നടിപ്പില്‍ അവന്‍ ”അസുരന്‍”