”ലേലം കഴിഞ്ഞ് ജോഷി-രഞ്ജി പണിക്കര്‍-സുരേഷ് ഗോപി വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയായിരുന്നു ‘പത്രം’ സിനിമയുടെ ഹൈപ്പ് ”; കുറിപ്പ്
ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച് ഹിറ്റാക്കിയ ചിത്രമായിരുന്നു പത്രം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1999ലാണ് ‘പത്രം’പുറത്തിറങ്ങിയത്. ശക്തമായ സംഭാഷണങ്ങള്‍കൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ എന്‍.എഫ്.വര്‍ഗീസ്, മുരളി, ബിജു മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ്.പി.വെങ്കിടേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിജു നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ.ഗംഗാദത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തക്കുറിച്ച് പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
ലേലം കഴിഞ്ഞ് ജോഷി രഞ്ജി പണിക്കര്‍ സുരേഷ് ഗോപി വീണ്ടും ഒന്നിക്കുന്നു. അത് തന്നെ ആയിരുന്നു ഈ സിനിമയുടെ ഹൈപ്പ്. 1998 ഓണം release ആവേണ്ട ചിത്രം, പക്ഷെ കോണ്ട്രവേഴ്സി അന്നും ഉണ്ടല്ലോ, പത്രം എന്ന പേര് ആയത് കൊണ്ട്. അതില്‍ അര്‍ത്ഥമില്ലെന്ന് തെളിയിച്ച ചിത്രം. കിംഗ് എന്ന ഷാജി കൈലാസ് – രഞ്ജി പണിക്കര്‍ സിനിമ കഴിഞ്ഞ് ജോഷിയും ആയി കൈകോര്‍ത്ത ലേലം സൂപ്പര്‍ ഹിറ്റ് ആയതിനു ശേഷം വരുന്നു രണ്ടാമത്തെ ജോഷി- രഞ്ജി -സുരേഷ് ചിത്രം. വേറെ എന്ത് വേണം ഇതിനെ വരവേല്‍ക്കാന്‍. പക്ഷെ 1998 ഇറങ്ങേണ്ട പടം ഇറങ്ങിയത് 1999 ഫെബ്രുവരി 15 തിയതി തിങ്കള്‍. അന്ന് ആദ്യം ആയിരിക്കും ഒരു സിനിമ തികളാഴ്ച റിലീസ് ആവുന്നത്, കാരണം കുറച്ച് കാലം പടം റിലീസ് നീട്ടി വെച്ചല്ലോ. അതും ആകാംഷക്ക് കാരണം ആയി. പടം എന്നാവും റിലീസ് എന്ന് അറിയാതെ കാത്ത് ഇരിന്നു.
അങ്ങനെ F. I. R release പ്രഖ്യാപിച്ചു. ജനുവരി 21 1999. ഷാജി കൈലാസ് ഡെന്നിസ് ജോസഫ് സുരേഷ് ഗോപി, ഷാജി കൈലാസ് ആക്ഷന്‍ പടങ്ങള്‍ ചെയ്തു തുടങ്ങിയത് മുതല്‍ രഞ്ജി, രഞ്ജിത്, ആയിരുന്നു സ്ഥിരം തിരക്കഥ. ഇതിന്റെ ഇടയില്‍ മഹാത്മ the great എന്ന സിനിമ T. ദാമോദരന്‍ മാഷും ആയി ചെയ്തിരുന്നു. അങ്ങനെ F. I. R കണ്ടു. പടം മോശം ആയില്ല. മലയാളം സിനിമയില്‍ എണ്ണം പറഞ്ഞ വില്ലന്മാരില് ഒരാള്‍ F. I. R ല്‍ ആണ്. എന്നിട്ടും പത്രം എന്നാണ് റീലീസ് എന്നതിന് ഒരു വ്യക്തത ഇല്ലായിരുന്നു.അങ്ങനെ F. I. R ഇറങ്ങി 25 ദിവസം കഴിഞ്ഞപോള്‍ അധികം മുന്‍ അറിയിപ്പ് കൂടാതെ പത്രം ഫെബ്രുവരി 15 ന് റിലീസ്.എറണാകുളം സവിതയില്‍ നിന്നും കണ്ട് പടം. നല്ല തിരക്ക് ആയിരിന്നു. കാരണം കുറച്ച് നാള് റിലീസ് മാറ്റി വെച്ചതിന്റെയും ലേലത്തിന് ശേഷം രഞ്ജിയുടെ തിരക്കഥയില്‍ ജോഷി, സുരേഷ് ഗോപിയെ വെച്ച് ചെയ്ത പടം.
ഒരു തരി ബോര് അടിപിക്കാതെ ജോഷി നന്നായി സ്ക്രീന്‍ പ്രേസേന്റ് ചെയ്ത പടം ബ്ലോക്ക്ബ്ലസ്റ്റര്‍ തന്നെ ആയിരുന്നു. മുരളിയുടെ കഥാപാത്രം കൈയടി വാങ്ങി, മഞ്ജു വാരിയര്ന്റെ അത് വേറെ ഉള്ള career best. ബിജു മേനോന്റെ superb പെര്‍ഫോമന്‍സ്. പിന്നെ ഇവരെകാളുമൊക്കെ പ്രശംസ പിടിച്ച് പറ്റിയത് വിശ്വനാഥന് എന്ന N. F. വര്‍ഗീസിന്റെ ഗംഭിര അഭിനയവും, പിന്നെ അഭിനയിച്ച എല്ലാവരും നന്നായി എന്ന് തന്നെ പറയാം. മഞ്ജുവിനു ഏഷ്യാനെറ്റ് ഫിലിംഫെയര്‍ അവാര്‍ഡ് വരെ കിട്ടി,ബിജു മേനോനും അവാര്‍ഡിന് അര്‍ഹനായി. കാത്തിരിപ്പ് വെറുതെ ആയില്ല. ആ കൊല്ലതെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി പത്രം. എന്റെ അറിവ് ശരി ആണെങ്കില്‍ ആ കൊല്ലം നല്ല കുറച്ച് പടങ്ങള്‍ ഉണ്ടായിരിന്നു. Friends, F. I. R, Usthaad, കണ്ണെഴുതി പൊട്ടും തൊട്ട്, വാനപ്രസ്തം, വാഴന്നൂര്, മേഘം,വാസന്തി എന്നിവ. ആ കൊല്ലം രണ്ടാം സ്ഥാനത്തിന് (ഫ്രണ്ട് കഴിഞ്ഞ് ) അര്‍ഹിക്കുന്ന ബ്ലോക്ക് ബ്ലസ്റ്റര്‍ പടം പത്രം ആയിരുന്നു.