‘ഏകദേശം 108 കിലോയില്‍ നിന്ന് 65 കിലോയിലേക്ക് സിമ്പു നടത്തിയ ഒരു യാത്രയുണ്ട്, കഠിനാധ്വാനത്തിന്റെ യാത്ര’; കുറിപ്പ്
ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പത്ത് തല’. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം വൈറലായിരുന്നു. ടീസറില്‍ അതിഗംഭീര സ്കോറാണ് റഹ്മാന് പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ‘പത്ത് തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിമ്പുവിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
‘ഇവനെക്കൊണ്ട് ഇനി സിനിമയൊന്നും ചെയ്യാന്‍ പറ്റില്ല….അവന്റെ കഥ കഴിഞ്ഞു… ആ സമയത്ത് ഉണ്ടായ ചില സ്വകാര്യ പ്രശ്നങ്ങള്‍…. അതിനെ മുതലെടുത്തു പലരും പറഞ്ഞ വാക്കുകള്‍…..അങ്ങനെ ഒരു സിറ്റുവേഷനില്‍ ഇരിക്കുമ്പോള്‍…. കൂടെ നിന്ന എന്റെ ആരാധകരോട്…. ഇനി മുതല്‍ നിങ്ങള്‍ക്ക് ഒരാളുടെയും മുന്നില്‍ താഴ്ന്നു കൊടുക്കേണ്ടി വരില്ല…..എന്റെ തലൈവന് തിരിച്ചുവരുമെന്ന് പറഞ്ഞ നിങ്ങളോട്….ഇനിയൊരു തിരിച്ചു പോക്കില്ല….മറ്റുള്ളതെല്ലാം ഞാന്‍ നോക്കിക്കോളാം….ഇനി ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് കാണാം…… ചെറുപ്പം മുതല്‍ എന്നെ ഇഷ്ട്ടപ്പെട്ട തമിഴ് മക്കളോട് എനിക്കു പറയാന്‍ ഉള്ളത്…. ലോക സിനിമാ നിലവാരത്തിലേക്കു തമിഴ് സിനിമയെ കൊണ്ട് പോയി നിര്‍ത്തണം… അതിന് ആത്മാര്‍ത്ഥമായി പറയുന്നു… മറ്റുള്ളവരെ പോലെ….എന്റെ കടമ ഞാന്‍ ഉറപ്പായും ചെയ്യും…..’
‘പത്തു തല’ ട്രെയ്ലര് ലോഞ്ചില്‍ ചിമ്പു വളരെ ഇമോഷണലായാണ് സംസാരിച്ചത്…..ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് കൊണ്ട്…. ഏകദേശം 108 കിലോയില്‍ നിന്ന് 65 കിലോയിലേക്ക് സിമ്പു നടത്തിയ ഒരു യാത്രയുണ്ട്…..കഠിനാധ്വാനത്തിന്റെ യാത്ര. ദിവസം എട്ട് മണിക്കൂറോളം ഹാര്‍ഡ് വര്‍ക്ക് ചെയ്ത്……തന്നെ പുച്ഛിച്ചു തള്ളിയ ആളുകളോട് പറയാനുള്ള മറുപടി….. തനിക്കു വേണ്ടി ആര്‍ത്തുവിളിക്കുന്ന ആയിരങ്ങളുടെ നടുവില്‍ നിന്ന്…..ആത്മവിശ്വാസത്തോടെ പറയാന്‍ അയാള്‍ കാത്തിരുന്ന ദിവസം…..അതായിരുന്നു ഇന്ന് കണ്ടത്….രാജ്കമല് ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസ്സന്‍ നിര്‍മിച്ചു ഡേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്ത് സിമ്പു നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം STR48….അയാളെ കൂടുതല്‍ കരുത്തനാക്കുന്നു……