ജനപ്രിയരാവാന്‍ ഇനിയും പരിശ്രമിക്കേണ്ടവര്‍…. ; ശ്രീനാഥ് ഭാസിയെക്കുറിച്ചും ഷെയ്ന് നിഗത്തെക്കുറിച്ചും കുറിപ്പ്
യുവാക്കള്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയിന്‍ നിഗം. യുവതാരങ്ങളില്‍ പ്രധാനിയാണ് താരമിന്ന്. ബാലതാരമായാണ് ഷെയിനിന്റെ മലയാള സിനിമയിലേക്കുള്ള എന്‍ട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിന്‍ സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെ നായകനുമായി. പിന്നീടങ്ങോട്ട് നായകനായും സഹനായകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഇതുപോലെ തന്നെ നിരവധി ആരാധകരുള്ള മറ്റൊരു താരമാണ് ശ്രീനാഥ് ഭാസി. മലയാളത്തില്‍ നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലും എല്ലാം തിളങ്ങിയ താരമാണ് ശ്രീനാഥ് ഭാസി. ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയത്തിലൂടെയാണ് നടന് സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, അയാളും ഞാനും തമ്മില്‍, ടാ തടിയാ, ഹണി ബീ അങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിക്കുകയുണ്ടായി. ശ്രീനാഥ് ഭാസിയും ഷെയിന്‍ നിഗവുമൊന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരേയുംക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
കുറിപ്പിന്റെ പൂര്‍ണരൂപം
ജനപ്രിയ നടനായി ഉയര്‍ന്നു വരിക എന്നത് വലിയ ഒരു കാര്യമാണ്. ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന റോളുകള്‍ ചെയ്ത് മുന്നേറുന്നവരെ ജനങ്ങള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു. ജനപ്രിയ നായകന് എന്ന ടാഗ് ലൈന്‍ കിട്ടിയ ആള് വരെ ഇന്ന് ഒരു സംഭവത്തിന് ശേഷം പല ജനങ്ങളുടെയും മനസ്സില്‍ അപ്രിയനാണ്. ഷെയിന്‍ നിഗം എന്ന നടന് കിസ്മത്ത്, ഈട, തുടങ്ങിയ പടങ്ങളിലൂടെ ഒക്കെ മികച്ച അഭിനയം കാഴ്ച്ച വച്ച് മുന്നേറുകയായിരുന്നു. പറവ എന്ന വലിയ വിജയ ചിത്രം ഷെയ്നിന് കൂടുതല്‍ ആരാധകരെ ഉണ്ടാക്കി. എല്ലാത്തിലും ഉപരി വളരെ സിംപ്ലിസിറ്റി ഉള്ള ഒരു പയ്യന്, അധികം സംസാരിക്കാത്ത പയ്യന് എന്ന നിലയിലും അയാളിലെ മിതഭാഷിയായ സിംപിള്മാന് നല്ല ഫാന്‍സായിരുന്നു. ഒരു ദിവസം അയാള്‍ ലൈവില്‍ വന്ന് പരാതി പറയുകയും പിന്നീട് അത് കൂടുതല്‍ പ്രശ്നമായി മാറുകയും അയാളെ സിനിമയില്‍ നിന്ന് വിലക്കുന്ന അവസ്ഥയിലോട്ട് വരെ കൊണ്ടെത്തിക്കുന്നു. അതോടെ അയാളുടെ ജനപ്രീതി അവിടെ ഇല്ലാതായി എന്ന് പറയാം.
ന്യൂജെന്‍ പടങ്ങളുടെ ഭാഗമാവുകയും തന്റെ അഭിനയ മികവ് കൊണ്ടും പണ്ട് മുതലേ ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു ശ്രീനാഥ് ഭാസി. ബിടെക് എന്ന സിനിമയ്ക്ക് ശേഷം വലിയ തോതില്‍ അയാള്‍ക്ക് ആരാധകര്‍ ഉയര്‍ന്നു വന്നു. പിന്നീട് കപ്പേളയിലൂടെ അയാള്‍ക്ക് ജനപ്രീതി ഏറി വന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെ അയാള്‍ തന്റെ മികവ് തെളിയിക്കുന്നു.
തന്റെ ഒരു പാട് നാള് നീളുന്ന കരിയറില്‍ ഒരുപാട് പ്രൊജക്ടുകള്‍ സൈന്‍ ചെയ്യുകയും ഒരു പാട് മികച്ച ചിത്രങ്ങളുടെയും ഭാഗമായി മാറുകയും ഭാസി എന്ന താരം ഉയര്‍ന്ന് വരുന്നതുമായ കാഴ്ച്ചയാണ് പിന്നീട് ഉണ്ടായത്. ഭീഷ്മയില്‍ ചെയ്ത അമി എന്ന റോളില്‍ ഭാസിയുടെ ഇന്ട്രോക്ക് കിട്ടിയ വന്‍ കയ്യടി തന്നെ അയാളുടെ ജനസ്വീകാര്യത എടുത്ത് കാണിക്കുന്നു. പടം റിലീസാവുന്നതിന് മുമ്പ് വന്ന സ്വയം പാടിയ പറുദീസ എന്ന ഗാനത്തിലൂടെ തന്നെ ഭാസി ജനമനസ് കീഴടക്കി. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. അവതാരകനെയും അവതാരികയെയും തെറി പറയുന്ന വീഡിയോ ഇറങ്ങുകയും അയാള്‍ തന്റെ കരിയറില്‍ കൂപ്പുകുത്തി വീഴുന്നു.
ജനപ്രിയനായി ഉയര്‍ന്ന് വന്ന് ഒരു പടത്തിലെ ഹീറോ ആയി പടം വിജയിപ്പിക്കാന്‍ തക്കതായ ലെവലില്‍ വന്ന ആള് ജനങ്ങളുടെ കണ്ണിലെ കരടായി മാറുന്നു. ജനപ്രിയത നേടി എടുക്കുക എന്നത് വലിയ പാടാണ്. ജനപ്രിയത നേടിയടുത്ത് നിന്നും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകള്‍ കൊണ്ട് താഴോട്ട് പോയ രണ്ട് താരങ്ങളാണ് ഇവര്‍.