“പാർവ്വതിയുടെ ഉള്ളിലെ ഫയർ കൂൾ ആയെന്ന് തോന്നുന്നു, അവർ തഴയപ്പെടേണ്ട ഒരു actress അല്ല” ; കുറിപ്പ് വൈറൽ
മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ പാർവതി എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ തുടങ്ങിയ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മികച്ച നടിയായി പേരെടുത്തത്. മലയാള സിനിമാ രംഗത്ത് സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നിരന്തരം സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. അഭിപ്രായ പ്രകടനങ്ങൾ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് പാർവതി തുറന്ന് പറഞ്ഞിട്ടുമുണ്ട്. മലയാളത്തോടൊപ്പം മറ്റ് ഭാഷകളിലും പാർവതി ഇന്ന് സജീവമാണ്. സാമൂഹിക വിഷയങ്ങളിലടക്കം വ്യക്തമായ നിലപാടുകളുള്ള, സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാളാണ് പാർവതി. അതിന്റെ പേരിൽ നടി നേരിട്ടിട്ടുള്ള പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. എങ്കിലും തനിക്ക് പറയാനുള്ളത് പാർവതി ഇപ്പോഴും തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ പാർവ്വതിയുടെ അടുത്തിറങ്ങിയ ഇൻ്റർവ്യുകളെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കുവെച്ചു അഭിപ്രായം വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
പാർവതി തിരുവോത്തിന്റെ റീസന്റ് ഇന്റർവ്യൂകൾ കണ്ടു കൊണ്ടിരിക്കുമ്പോൾ എനിക്ക് ചില കാര്യങ്ങൾ നിങ്ങളുമായി പങ്കു വെക്കാനാണ് ഈ എഴുത്ത്.
പാർവ്വതിയോട് ചില കാര്യങ്ങളോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അവരുടെ പല നിലപാടുകളോടും ഐക്യ ദാർഢ്യം തന്നെയാണുള്ളത്.
അവർ മികച്ച നടി തന്നെയാണ് എന്നതാണ് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം.അവർ നന്നായി വായിക്കുന്നു. സോഷ്യൽ ഇഷ്യൂസുകളെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നു.
പാർവതിയെ പോലെ അത്രയും intelligent ആയി സംസാരിക്കാൻ കഴിയുന്ന പുരുഷൻമാർ പോലും നമ്മുടെ ഫിലിം ഇൻഡസ്ട്രിയിൽ തുലോം കുറവാണ്.
ഒരു കാരക്റ്ററും അതിനൊത്ത നിലപാടുകളുമുള്ള ഒരഭിനേത്രി എന്നാണ് ഞാൻ അവരെ ഏറ്റവും ചുരുക്കത്തിൽ വിശേഷിപ്പിക്കുക.
എന്നാൽ തന്റെ പ്രൊഫഷനും അതിന്റെ സാമൂഹിക രാഷ്ട്രീയ സ്വഭാവങ്ങളും കൂടി കണക്കിലെടുത്തു കൊണ്ടുള്ള അഭിപ്രായങ്ങൾ പറയുന്നതിൽ അവർ കുറച്ചു കൂടി അവധാനത പുലർത്തേണ്ടതുണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ചുമരിലാണലോ നമ്മൾ കൂടുതലായും ചിത്രങ്ങൾ തൂക്കിയിടുന്നത്.
ആ ചുമരിന്റെ സാധ്യതകളെ അവഗണിച്ചു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളും നിലപാടുകളും തന്നെയാണ് മികച്ച നടിയായിരുന്നിട്ടും അവർക്ക് അവരർഹിക്കുന്ന രീതിയിലുള്ള വേഷങ്ങളോ സിനിമകളോ മലയാളത്തിന്റെ മുഖ്യധാരയിൽ ലഭിക്കാത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു.
പക്വമായ ഏറെ നിലപാടുകൾ ഉള്ളപ്പോഴും പ്രൊഫഷണലായ ഒരപക്വതയിൽ പറഞ്ഞു പോകുന്ന ചില കമന്റ്സ് /ആറ്റിട്യൂട്സ് ഒക്കെ അവരുടെ കരിയറിനെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്.
അത് തിരിച്ചറിഞ്ഞ ഒരു പാർവതിയെയാണ് അവരുടെ പുതിയ ഇന്റർവ്യൂകളിൽ നമ്മൾ കാണുന്നത് എന്ന് തോന്നുന്നു.
“ഉള്ളൊഴുക്ക് “എന്ന അവരും ഉർവ്വശിയും മുഖ്യ വേഷത്തിൽ വരുന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അവർ വിവിധ ഓൺലൈൻ മാധ്യമങ്ങൾക്ക് കൊടുത്ത ഇന്റർവ്യുകൾ ഈ “മാറിയ പാർവതി”യെ ഏറെക്കുറെ അടയാളപ്പെടുത്തുന്നുണ്ട്.
അവർ കുറച്ചു കൂടി internal solace അനുഭവിക്കുന്ന രീതിയിലാണ് ഇപ്പോൾ മീഡിയയോട് സംസാരിക്കുന്നത്.
അവരുടെ ഉള്ളിലെ ഫയർ വളരെ കൂൾ ആയതു പോലെ തോന്നുന്നു. A very calm Parvathi. ആദ്യമായാണ് ഈ ഒരു temperature ൽ അവർ മീഡിയയ്ക്ക് മുന്നിൽ ഇരിക്കുന്നത്.
ഏതായാലും എല്ലാ കാര്യങ്ങളെയും കൂൾ എടുക്കാൻ അവർക്ക് കഴിയട്ടെ.
അവർ തഴയപ്പെടേണ്ട ഒരു actress അല്ല.
മികച്ച അവസരങ്ങൾ അവരെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു.