‘കിലുക്കം സിനിമയുടെ ഒറിജിനല്‍ പ്രിന്റ് നഷ്ടപെട്ടത് സിനിമപ്രേമികള്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘കിലുക്കം സിനിമയുടെ ഒറിജിനല്‍ പ്രിന്റ് നഷ്ടപെട്ടത് സിനിമപ്രേമികള്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്’; കുറിപ്പ് ശ്രദ്ധ നേടുന്നു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കിലുക്കം. രേവതി നായികയായിട്ടെത്തിയ സിനിമയില്‍ ജഗതി ശ്രീകുമാറും തിലകനുമായിരുന്നു മറ്റ് പ്രധാന വേഷം കൈകാര്യം ചെയ്തത്. വേണു നാഗവള്ളി തിരക്കഥ ഒരുക്കിയ മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായി കിലുക്കം 1991 ലെ സ്വാതന്ത്ര്യദിനത്തിനാണ് പുറത്തിറങ്ങുന്നത്. ആദ്യാവസാനം കുടുകുടാ പൊട്ടിച്ചിരിപ്പിച്ചതിനോടൊപ്പം പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് ദൃശ്യഭംഗിയുടെ കുളിര്‍മ സമ്മാനിച്ച സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച എന്റര്‍ടെയിനറുകളില്‍ ഒന്നാണ് ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍.മോഹന്‍ നിര്‍മ്മിച്ച കിലുക്കം. ഈ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ തിയേറ്ററിലും ടിവിയിലുമായി ഒട്ടനവധി പ്രാവശ്യം കിലുക്കം കണ്ടിട്ടുണ്ടെങ്കിലും ഇന്നും കിലുക്കം ഏതെങ്കിലും ചാനലില്‍ വന്നാല്‍, അത് സിനിമയുടെ തുടക്കം മുതല്‍ ആയാലും ഇടവേളയ്ക്ക് ശേഷമായാലും ഏതൊരു സിനിമാസ്വാദകനും കിലുക്കം ഇരുന്ന് കാണും. ഇപ്പോഴിതാ കിലുക്കം സിനിമയെക്കുറിച്ച് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ കൊടുക്കാന്‍ ജീവിതമൊന്നും എന്റെ കയ്യിലില്ല സാര്‍.. സ്‌നേഹിക്കാനറിയാവുന്ന ഒരു മനസ്സുണ്ട്.. താലോലിക്കാന്‍ വേണമെങ്കില്‍ രണ്ട് കൈകളുണ്ട്.. പക്ഷെ അത് പോരല്ലോ ജീവിക്കാന്‍’. മലയാളികളുടെ ഗൃഹാതുരത്വം ആണ് ഈ സിനിമ. ഊട്ടിയുടെ ഭംഗിയില്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മഹാദ്ഭുതം. എല്ലാം തികഞ്ഞ ഒരു സിനിമ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം – നല്ല songs, ലൊക്കേഷന്‍സ്, evergreen കോമഡി സീന്‍സ്, നല്ല fights.. അവസാനം ആഴ്ന്നിറങ്ങുന്ന ഇമോഷണല്‍ രംഗങ്ങളും.
ഈ സിനിമയുടെ മാജിക് എന്താണെന്നു മനസ്സിലാകുന്നില്ല. സീനുകളോ പാട്ടുകളോ ഒക്കെ കാണുമ്പോള്‍ തിരിച്ചു ഒരിക്കലും കിട്ടാത്ത എന്തോ നഷ്ടപ്പെട്ട വേദനയാണ്. ഇടയ്ക്കു ഊട്ടിയില്‍ പോകുമ്പോള്‍ അറിയാതെ ആണെങ്കിലും കണ്ണുകള്‍ നിശ്ചലിനെയും ജോജിയെയും തിരയാറുണ്ട്. വല്ലാത്ത ഒരു അടുപ്പം ഈ സിനിമയോടും അതിലെ characters നോടും തോന്നാറുണ്ട്. കര്‍ക്കശക്കാരനായ ജസ്റ്റിസ് പിള്ളയും, കിട്ടുണ്ണിയുമൊക്കെ നമുക്ക് സ്വന്തമായ ആരെല്ലാമൊക്കെയോ ആണ്.
ഇതിന്റെ ഒറിജിനല്‍ പ്രിന്റ് നഷ്ടപെട്ടത് സിനിമ പ്രേമികള്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്. തീരെ ക്ലാരിറ്റി ഇല്ലാത്ത ഒരു ഫയല്‍ മാത്രമേ ഈ സിനിമക്ക് ഒള്ളൂ ??
ഇനി എത്ര മോശം പടങ്ങള്‍ ചെയ്താലും പണ്ട് ചെയ്തു വച്ച ഇതുപോലുള്ള കുറചെണ്ണം മതി പ്രിയദര്‍ശന്‍ sir താങ്കളുടെ കഴിവ് അടയാളപ്പെടുത്താന്‍. മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, close to heart ആയ ഒരു movie
കിലുക്കം