“ദിലീപ് സിനിമകളിറങ്ങുമ്പോൾ മാത്രം ഡീഗ്രേഡിങുമായി തലപൊക്കി വരുന്നവരോട് ഒന്നേ പറയാനുള്ളു… കനൽ കെട്ടിട്ടില്ല… പൊള്ളും..”
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്‍റെ പ്രമേയം. ഉടൽ സംവിധായകനായ രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവരാണ് തങ്കമണിക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട് ചിത്രത്തിന്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്.
കുറിപ്പിൻ്റെ പൂർണരൂപം
” ചാരമാണെന്ന് കരുതി വെറുതെ ചികയാൻ നിക്കണ്ട… കനല് കെട്ടിട്ടിലെങ്കി പൊള്ളും “🔥
കാവലിലെ സുരേഷ് ഗോപി പറയുന്ന ഈ ഡയലോഗാണ് തങ്കമണിക്കും അതിലെ ദിലീപ് അവതരിപ്പിച്ച ആബേൽ ജോഷുവാ മാത്തനും ഏറ്റവും നന്നായി ഇണങ്ങുന്നത്.
1986 ൽ കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരു സിനിമയെടുക്കുമ്പോൾ വേണമെങ്കിൽ അതിനെ ഒരു അവാർഡ് പടം പോലെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാം.
എന്നാൽ തങ്കമണിയിൽ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് കൊണ്ട് ഒരു പക്കാ ആക്ഷൻ റിവഞ്ച് എന്റർടൈനറാണ് രതീഷ് രഘുനന്ദൻ ഒരുക്കി വെച്ചിരിക്കുന്നത്.
സന്തോഷവും സമാധാനപൂർണമായ ജീവിതം നയിക്കുന്ന ആബേൽ ജോഷ്വാ മാത്തന്റെ ജീവിതം വളരെ പെട്ടെന്നാണ് ദുരന്തപൂർണ്ണമായി മാറുന്നത്..!
ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് ഒരൊറ്റ രാത്രി കൊണ്ട് വിലയായി നൽകേണ്ടിവന്നത് തങ്കമണിയിലെ പാവങ്ങളുടെ ചോരയും മാനവും ജീവനുമാണ്.
അതിൽപെട്ടുപോകുന്ന ആബേൽ ജോഷുവ മാത്തൻ ചാരത്തിൽ നിന്നും കനലൂതി ഊതി കത്തിച്ച് പിന്നീടൊരു കാട്ടുതീയാവുന്ന കാഴ്ചയാണ് തങ്കമണി. 🔥
ദിലീപ് സിനിമകളിറങ്ങുമ്പോൾ മാത്രം ഡീഗ്രേഡിങുമായി തലപൊക്കി വരുന്ന കുറെ പേർ ഉണ്ടെന്നറിയാം.. അവരോടും ഒന്നേ പറയാനുള്ളു…
കനൽ കെട്ടിട്ടില്ല…
പൊള്ളും