ബാലതാരത്തില്‍ നിന്നും നായികയിലേക്കുള്ള വളര്‍ച്ച! ‘ട്രഡീഷണല്‍’ ലുക്കില്‍ തിളങ്ങിയ എസ്തറിന്റെ ഫോട്ടോകള്‍ വൈറല്‍
മലയാള സിനിമയില്‍ ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര താരമാണ് എസ്തര് അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തര് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട്, 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തില്‍ അഭിനയിച്ച് എസ്തര് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. തുടര്‍ന്ന് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് എസ്തര് നായികയായി അഭിനയിച്ച ആദ്യ ചിത്രം.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ എസ്തര്, അതീവ ഗ്ളാമറസായി തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അധികവും ഫോട്ടോഷൂട്ട് വിശേഷങ്ങള്‍ തന്നെയാണ് ആരാധകരുമായി താരം പങ്കുവയ്ക്കാറുള്ളത്. അതുപോലെ തന്നെ എസ്തറിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും, ഫാഷന്‍ ഫോട്ടോഷൂട്ടിനുമെല്ലാം ആരാധകരേറെയാണ്.
ട്രഡീഷണല്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പരമ്പരാഗത ഡിസൈനിലുള്ള ഡിസൈനര്‍ ലെഹങ്കയാണ് എസ്തര് ധരിച്ചിരിക്കുന്നത്. പിങ്ക് ടോപ്പും പച്ച ബോട്ടവുമാണ് എടുത്തിരിക്കുന്നത്. ദുപ്പട്ടയില്ലാതെയാണ് എസ്തര് ലെഹങ്കയണിഞ്ഞിരിക്കുന്നത്. തനി സൗത്തിന്ത്യന്‍ ലുക്കാണ് ഈ ഔട്ട്ഫിറ്റില്‍ എസ്തറിന് വന്നിരിക്കുന്നത്. അല്പം ഗ്ലാമറസായി തന്നെ ഒരുങ്ങിയതിനാല്‍ ചിത്രങ്ങള്‍ക്ക് അതിവേഗമാണ് ശ്രദ്ധ കിട്ടുന്നത്.
വെസ്റ്റേണും, കാഷ്വല്‍സും, ഫ്യൂഷനും, എല്ലാം ഒരുപോലെ ഇണങ്ങുന്ന പ്രകൃതമാണ് എസ്തറിന്. അതിന് അനുസരിച്ച രീതിയില്‍ വൈവിധ്യങ്ങളുള്ള ഔട്ട്ഫിറ്റുകളില്‍ എസ്തര് ഫോട്ടോഷൂട്ട് ചെയ്യാറുമുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ ഫാഷന്‍ പ്രേമികളായ പെണ്‍കുട്ടികള്‍ക്ക് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.