‘ബാലയ്ക്ക് എല്ലാവരേയും നല്ല വിശ്വാസമാണ്, അതുകൊണ്ട് അദ്ദേഹത്തെ എല്ലാവരും പറ്റിക്കും’ ; ബാലയുടെ ഭാര്യ പറയുന്നു
‘ഷഫീഖിന്റെ സന്തോഷം’ സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെതിരെ നടന് ബാല ഉയര്‍ത്തിയ ആരോപണങ്ങളെ പൂര്‍ണ്ണമായും പിന്തുണച്ച് ബാലയുടെ ഭാര്യ എലിസബത്ത് രംഗത്ത്. ബാലയെ പ്രതിഫലം നല്‍കാതെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഉണ്ണിമുകുന്ദന് ഉള്‍പ്പെടെയുള്ളവര്‍ പറ്റിച്ചുവെന്നാണ് എലിസബത്ത് പറയുന്നത്.
എഗ്രിമെന്റെ എഴുതിയില്ലെങ്കില്‍ അവര്‍ പറ്റിക്കുമെന്നും, അഡ്വാന്‍സ് വാങ്ങിയിട്ടു വേണം അഭിനയിക്കാനെന്നു താന്‍ ബാലയോട് പറഞ്ഞിരുന്നുവെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. ഡബ്ബിങ് സ്റ്റുഡിയോയില്‍ വെച്ച് അവര്‍ തന്റെ അച്ഛനെ ഇറക്കിവിട്ടെന്നും എലിസബത്ത് പറഞ്ഞു. ബാലയ്ക്ക് എല്ലാവരേയും വിശ്വാസമാണെന്നും അതിനാല്‍ ബാലയെ എല്ലാവര്ക്കും പറ്റിക്കാന്‍ എളുപ്പമാണെന്നും എലിസബത്ത് പറഞ്ഞു.
ബാലയും ഉണ്ണി മുകുന്ദനും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ‘ഷഫീക്കിന്റെ സന്തോഷം’. ചിത്രത്തില്‍ അഭിനയിച്ച നിരവധി പേര്‍ക്ക് പ്രതിഫലം കൊടുത്തില്ല എന്നും കഷ്ടപ്പെട്ടവര്‍ക്ക് തുക കൊടുക്കാതെ ഒരു കോടിക്ക് മുകളില്‍ വിലവരുന്ന പുതിയ കാര്‍ ഉണ്ണി വാങ്ങിയെന്നുമാണ് ബാലയുടെ ആരോപണം.
‘നിനക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് ക്യാഷ് കൊടുക്ക്. ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. മര്യാദയ്ക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. എനിക്ക് ഒരു പൈസയും വേണ്ട. കഷ്ടപ്പെട്ട എല്ലാവര്ക്കും പൈസ കൊടുക്കണം. പെണ്ണുങ്ങള്‍ക്ക് മാത്രമല്ല ക്യാഷ് കൊടുക്കേണ്ടത്. അതിനു വേറെ അര്‍ത്ഥമുണ്ട്, ബാല പറഞ്ഞു.
ചിത്രത്തിന്റെ ചിലവ് ഒന്നരക്കോടിയോളം മാത്രമാണെന്നും ഗ്രോസ്സ് 11 കോടിയില്‍ അധികം നേടിയിട്ടും സ്ത്രീ കഥാപാത്രങ്ങള്ക്കൊഴിച്ചു ആര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്നും, മറ്റുള്ളവര്‍ പേടി കൊണ്ട് പുറത്തു പറയാത്തത് ആണെന്നും ബാല പറയുന്നു. ഉണ്ണി മുകുന്ദന് ക്യമറയുടെ മുന്പില് വലിയ അഭിനയം ആണ്. ഇവരെയാണ് എല്ലാവരും വിശ്വസിക്കുന്നത്. പക്ഷെ എല്ലാം കള്ളമാണ്. സത്യങ്ങളെല്ലാം പുറത്തുവരട്ടെ. ബാല പറഞ്ഞു.