“ദുൽഖർ ഭാസ്കർ എന്ന റോൾ വളരെ എഫ്ഫർട്ട്ലെസ് ആയിട്ട് ചെയ്തിട്ടുണ്ട്”
മലയാളത്തിലേതിനേക്കാള്‍ മികച്ച തെരഞ്ഞെടുപ്പുകളാണ് മറുഭാഷകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയിട്ടുള്ളത്. അതിന്‍റെ മെച്ചം അവിടങ്ങളില്‍ അദ്ദേഹത്തിന്‍റെ സ്വീകാര്യതയില്‍ വ്യക്തവുമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം തെലുങ്കില്‍ നിന്നാണ്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പിരീഡ് ക്രൈം ത്രില്ലര്‍ ചിത്രം ലക്കി ഭാസ്കര്‍ ആണ് അത്. ദീപാവലി റിലീസ് ആയി ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോകൾക്ക് ശേഷം ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിൽ ഒരു റിവ്യു വായിക്കാം
കുറിപ്പിൻ്റെ പൂർണരൂപം
ലക്കി ഭാസ്കർ – MYVIEW
ഫിനാൻഷ്യൽ ത്രില്ലെർ ജോണാറിൽ ഉള്ള ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ അങ്ങനെ കാര്യമായി കണ്ടിട്ടില്ല. ആ ജോണറോട് നൂറു ശതമാനം നീതി പുലർത്തുന്ന… ഒരിടത്തും ചെറുതായി പോലും ബോർ അടിപ്പിക്കാത്ത ഫുൾ ആയി എൻകെജ് ചെയ്യ്ക്കുന്ന സ്ക്രിപ്റ്റ് ആണ് ചിത്രത്തിന്റെ മെയിൻ പോസിറ്റീവ്.
ഒരു ആക്ഷൻ സീനോ, ചോര തെറിപ്പിക്കലോ ഒന്നും ഇല്ലാതെ തന്നെ ഫുൾ ടൈം നല്ല ത്രില്ലിംഗ് ആയി കൊണ്ടുപോകാൻ വെങ്കി അട്ലൂരിയുടെ സ്ക്രിപ്റ്റിനു കഴിയുന്നുണ്ട്.
ചെറിയ ടീമിങ് & ലാഡഡിങ് ഇൽ തുടങ്ങി പതുക്കെ വലിയ ഫൈനഷ്യൽ സ്കാമിലേക്ക് പോകുന്ന നായകന്റെ കഥ പറയുമ്പോൾ, എല്ലാവർക്കും അത് കൃത്യമായി മനസിലാവുന്ന രീതിയിൽ പറയണം.. അത് വളരെ ഭംഗിയായി ചെയ്യാൻ സംവിധായകൻ വെങ്കി അട്ലൂരി ക്കു സാധിച്ചിട്ടുണ്ട്.
ദുൽഖർ ഭാസ്കർ എന്ന റോൾ വളരെ എഫ്ഫർട്ട്ലെസ് ആയിട്ട് ചെയ്തിട്ടുണ്ട് . അയാൾ ചെയ്യുന്ന ഫ്രോഡ് ഒക്കെ ക്ഷമിക്കാൻ പ്രേക്ഷകർക്കു തോന്നുന്ന വിധം ആദ്യം തന്നെ ആ കഥപാത്രത്തിനോട് ഒരു ഇഷ്ടം തോന്നിപ്പിക്കാൻ ദുൽക്റിന്റെ പെർഫോമസ് കൊണ്ട് സാധിക്കുന്നുണ്ട്.
നായികയും, കൂട്ടുകാരനും, ബാങ്കിലെ ഉദ്യോഗസ്ഥരായി വരുന്നവരും എല്ലാം അവരുടെ ഭാഗം നന്നായി ചെയ്തു.
GV പ്രകാശ് കുമാറിന്റെ പശ്ചാത്തലസംഗീതം നന്നായി വർക്ക് ഔട്ട് ചെറുത്തിട്ടുണ്ട്.. ടെൻഷൻ സീനുകളിലെ ടെൻഷൻ ഓരോ തവണയും പിടിക്കപ്പെടാതെ രക്ഷപെടുമ്പോൾ ഉള്ള ഹാപ്പിനെസ്സും, ഒക്കെ ഇരട്ടി ആയി ഫീൽ ചെയ്യിക്കാൻ ബിജിഎം നു സാധിക്കുന്നു.
ചിത്രത്തിന്റെ അവസാനം കുറച്ചു ക്ളീഷേ ആയി പോയോ എന്ന് സംശയിക്കുന്നിടത്തു നിന്നും അവസാനം ചുമ്മാ കയ്യടിപ്പിക്കുന്ന രീതിയിലേക്ക് കൊടുപോകുന്നു. അതോടെ ഒരു പക്കാ പൈസ വസൂൽ ചിത്രം കണ്ട സംതൃപ്തിയോടെ തിയേറ്റർ വിടാം.. ഈ ദീപാവലി തൂക്കാനുള്ള വെടിമരുന്ന് എന്തായാലും ചിത്രത്തിൽ ഉണ്ട്.
റെക്കമെന്റഡ്…