
ഞാനും ദുല്ഖറും രണ്ട് നടന്മാരാണ്,അങ്ങനെ കാണു, ഒന്നിച്ചുള്ള സിനിമക്ക് ഇനിയും സമയം കിടപ്പുണ്ട് : മമ്മൂട്ടി
മമ്മൂട്ടിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. അതിന് കാരണം മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം ഈ മാസം ഏഴാം തീയതി തീയറ്ററുകളിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന ചില കാര്യങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും ദുൽഖറും ഒരു ചിത്രം പ്രതീക്ഷിക്കുന്നു ഉണ്ടായിരുന്നു അത് എപ്പോഴാണ് എത്തുക എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്. അതിന് മമ്മൂട്ടി പറയുന്നത് ഇങ്ങനെയാണ്..
ഞങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. നിങ്ങളായിട്ട് ഒരു പ്രശ്നവും ഉണ്ടാകാതിരുന്നാൽ മാത്രം മതി. ഞങ്ങളെ രണ്ട് നടന്മാരായി കാണൂ. അതല്ലേ നല്ലത്. ഇനി സമയം കിടക്കുകയാണല്ലോ എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. അച്ഛനും മോനും ആയിട്ട് ഉടനെയെങ്ങും നടക്കുമെന്ന് തോന്നുന്നില്ല എന്നും ചേട്ടനും അനിയനും ആയിട്ട് ഉടനെ തന്നെ ഒരെണ്ണം ആലോചിക്കാമെന്നും ജഗദീഷ് രസകരമായ രീതിയിൽ പറഞ്ഞിരുന്നു. ദുൽഖറിനെ നായകനാക്കി കൊണ്ട് ഒരു പ്രേഖുൽ സീരിയൽ വരുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അമൽ നീരദ് അങ്ങനെ പറഞ്ഞൊ എന്നായിരുന്നു മമ്മൂട്ടി ചോദ്യമായി ചോദിച്ചത്. വാർത്തകൾ വരട്ടെ വന്നാൽ സത്യം വന്നില്ലെങ്കിൽ നുണയാണെന്നും മമ്മൂട്ടി പറയുന്നു. തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റിൽ വച്ച് ദുൽഖറും ഈ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ വാപ്പച്ചിയോടെ സംസാരിക്കുമ്പോൾ നടന്നത് തന്നെ എന്ന രീതിയിൽ ഒന്നു ചിരിക്കുകയുള്ളൂ എന്നുമാണ് ദുൽഖർ ആ സമയത്ത് പറഞ്ഞിരുന്നത്.
മുഴുനീള കഥാപാത്രത്തെ കിട്ടിയില്ലെങ്കിലും സാരമില്ല സൈഡിലൂടെ കടന്നുവരുന്ന ഒരു കഥാപാത്രം പോലും തനിക്ക് സന്തോഷം നൽകുന്നുണ്ട് എന്നായിരുന്നു ദുൽഖർ പറഞ്ഞത്. ഒക്ടോബർ ഏഴിനാണ് റോഷാക്ക് എന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഉള്ളത്. ചിത്രത്തിലെ യഥാർത്ഥ നായകൻ ഷറഫുദ്ധീൻ ആണ് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ ഈ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തെ നയിക്കുന്ന കഥാപാത്രമാണ് നായകൻ. അങ്ങനെ നോക്കുമ്പോൾ കഥയെ കൊണ്ടുപോകുന്നത് ഷറഫുദ്ദീൻ ആണ് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.