റോബിന് പിന്നാലെ ദില്‍ഷയും സിനിമയിലേക്ക്; നായകന് അനൂപ് മേനോന്
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ദില്‍ഷ പ്രസന്നന്. പിന്നീട് ബി?ഗ് ബോസ് സീസണ് നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ മലയാളികള്‍ക്ക് ദില്‍ഷ ഏറെ സുപരിചിതയായി മാറി. പിന്നാലെ മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന ആദ്യത്തെ വനിത എന്ന ഖ്യാതിയും ദില്‍ഷ സ്വന്തമാക്കി. ഇപ്പോഴിതാ, ബിഗ്ബോസ് സീസണ് നാല് വിജയിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന് സിനിമയിലേക്ക് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ‘ഓ സിന്‍ഡ്രെല്ല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷ എത്തുന്നത്. അനൂപ് മേനോന് ചിത്രത്തില്‍ നായികയായാണ് ദില്‍ഷയുടെ തുടക്കം. അജു വര്‍ഗീസും, അനൂപ് മേനോനുമാണ് മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഇതാ എന്റെ അരങ്ങേറ്റ ചിത്രം ഓ സിന്‍ഡ്രെല്ല പ്രഖ്യാപിക്കുന്നു.. എല്ലാറ്റിനും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇന്ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവന് തമ്പി ഏട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടാ നന്ദി. വിശ്വസിച്ചതിന് നന്ദി. എന്നെ നയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു അത്ഭുത മനുഷ്യനാണ്.. എല്ലാവര്ക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം’, എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.
അതേസമയം, ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായ റോബിന് രാധാകൃഷ്ണന് സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ദില്‍ഷയും പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. ബിഗ് ബോസ് മലയാളം പതിപ്പിന്റെ കഴിഞ്ഞ സീസണിലെ ടൈറ്റില്‍ ജേതാവാണ് ദില്‍ഷ. ഷോയ്ക്കിടയില്‍ സഹമത്സരാര്‍ത്ഥിയായ റോബിന് ദില്‍ഷയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു.
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം അഭ്യര്‍ത്ഥന നിരസിച്ചതോടെ റോബിന് ആരാധകരായി സ്വയം അവരോധിക്കുന്നവരില് നിന്ന് ദില്‍ഷയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ‘രാവണയുദ്ധം’ എന്നാണ് റോബിന് രാധാകൃഷ്ണന് പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര്. തിരക്കഥയും സംവിധാനവും റോബിന് തന്നെയാണ്. ഒപ്പം നായകനായും അഭിനയിക്കും.
https://www.instagram.com/p/Cp7iaGCvRvF/?utm_source=ig_web_copy_link
ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ. ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്യുന്ന ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് ദില്‍ഷ ഇപ്പോള്‍ പങ്കെടുക്കുന്നത്. ഡാന്‍സ് അല്ലാതെ അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദില്‍ഷ നേരത്തെ പറഞ്ഞിരുന്നു. ഏതാനും ചില സീരിയലുകളിലും ദില്‍ഷ അഭിനയിച്ചിട്ടുണ്ട്.