Latest News
ഉണ്ണിമുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗ് …!!! തിയേറ്ററുകൾ എങ്ങും ഹൗസ് ഫുൾ , മാര്‍ക്കോയുടെ ബുക്കിംഗില്‍ സംഭവിക്കുന്നത് !
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ വെള്ളിയാഴ്ചയാണ് റിലീസായത്. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ എത്തിയ സിനിമ വന്‍ കളക്ഷനാണ് ആദ്യദിനത്തില്‍ നേടിയത്. സാക്നില്‍.കോം കണക്ക് പ്രകാരം ഉണ്ണിമുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗാണ് മാര്‍ക്കോ നേടുന്നത്. ചിത്രം മികച്ച രീതിയില്‍ അഭിപ്രായം നേടിയതോടെ വാരാന്ത്യ ദിനങ്ങളില്‍ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാര്‍ തീയറ്ററിലെ തിരക്കും, ഹൗസ് ഫുള്ളായ […]
ഗുഡ്‍വില്‍ എന്‍റര്‍ടൈയ്ന്‍മെന്‍റ്സിൻ്റെ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ സെക്കന്റ് ലുക്ക്
കിഷ്കിന്ധാ കാണ്ഡം എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടൈയ്ന്‍മെന്‍റ്സ് നിർമിക്കുന്ന സിനിമയാണ് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കുന്നത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി […]
സിംപിള്‍ ലുക്കില്‍ മോഹന്‍ലാല്‍; ശ്രദ്ധ നേടി ‘തുടരും’ പോസ്റ്റര്‍
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മറ്റ് […]
ഐ.എഫ്.എഫ്.കെ ഫിലിം മാർക്കറ്റിൽ ഗംഭീര പ്രതികരണങ്ങൾ നേടി “രുധിരം”
രാജ് ബി ഷെട്ടി, അപർണാ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ രുധിരം ഐ എഫ് കെ കെ ഫിലിം മാർക്കറ്റിൽ പ്രദർശിപ്പിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ പി.സുകുമാർ, അഭിനേതാക്കളായ ആൽഫി പഞ്ഞിക്കാരൻ, സുരഭി സന്തോഷ്, ചലച്ചിത്ര പ്രവർത്തകരായ സന്തോഷ് പവിത്രം, അനിൽ കുമാർ, പ്രതീഷ് ശേഖർ, ദീപക് എന്നിവർ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സ്പെഷ്യൽ സ്ക്രീനിംഗ് കണ്ട പ്രേക്ഷകരോട് സംസാരിച്ചു. ടെക്‌നിക്കലി ലോക സിനിമാ നിലവാരത്തോടു കിടപിടിക്കുന്ന മലയാള സിനിമയാണ് രുധിരം എന്ന് ചിത്രം കണ്ട പ്രേക്ഷകർ […]
ടോവിനോ തോമസ്: 100 കോടി ക്ലബ്ബിൽ തുടർച്ചയായി ഇടം നേടിയ മലയാളത്തിന്റെ പുതിയ സൂപ്പർ സ്റ്റാർ?
മലയാള സിനിമയിൽ താരങ്ങളുടെ മാർക്കറ്റിനെ നിർവ്വചിക്കുന്ന പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ടോവിനോ തോമസ്, തുടർച്ചയായ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ വിജയങ്ങളിലൂടെ മലയാള സിനിമയിൽ ഒരു പുതിയ സൂപ്പർസ്റ്റാർ സ്ഥാനം ഉറപ്പിക്കാനുള്ള യാത്രയിലാണ്. മിന്നൽ മുരളി മുതൽ 2018 വരെ: കരിയറിലെ വഴിത്തിരിവുകൾ ടോവിനോയുടെ സിനിമാ ജീവിതത്തിൽ വലിയ ഇടവേള നൽകിയത് മിന്നൽ മുരളി എന്ന പ്രാദേശിക സൂപ്പർഹീറോ സിനിമയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ മിന്നൽ മുരളിയെ സ്വീകരിച്ചതോടെ ടോവിനോയുടെ പ്രോജക്ടുകൾക്ക് ഒട്ടും […]
മലയാളത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള റിവഞ്ച് ത്രില്ലർ, ജിഷോ ലോൺ ആന്‍റണിയുടെ അസാധ്യ മേക്കിങ്, പ്രേക്ഷക പ്രീതിയിൽ മുന്നേറി ‘രുധിരം
സാധാരണയായി അന്യ ഭാഷയിൽ നിന്നും ഒരു നടൻ മറ്റൊരു ഫിലിം ഇൻഡസ്ട്രിയിൽ എത്തുമ്പോള്‍ ക്യാരക്ടർ റോളുകളോ വില്ലൻ വേഷങ്ങളോ ഒക്കെയാകും പലപ്പോഴും ലഭിക്കുന്നത്. എന്നാൽ കന്നഡയിൽ നിന്നുമെത്തി ഒരു മലയാള സിനിമയിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് രാജ് ബി ഷെട്ടി. അദ്ദേഹം കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ മലയാള സിനിമയായ ‘രുധിര’ത്തിന് ബോക്സോഫീസിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന മലയാളി സിനിമാ പ്രേമികൾ സ്വന്തമായുണ്ട് അദ്ദേഹത്തിന്. അദ്ദേഹം നായകനായെത്തിയ കന്നഡ സിനിമകൾക്ക് നൽകിയതിനേക്കാൾ ഏറെ പിന്തുണയാണ് […]
മോഹൻലാൽ ഒരുക്കിവെച്ച ദൃശ്യവിസ്മയം ഒരു സംഭവം തന്നെ ; ബറോസിന്റെ വീഡിയോ പുറത്ത്
മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന തിരിച്ചുവരവാണ് മോഹൻലാലിന്റേത്. മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത് കാണാൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിരവധി പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്. അതിൽ ആദ്യത്തെ സിനിമയാണ് ഫാന്റസി പീരീഡ് ചിത്രമായ ‘ബറോസ്’. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടായിരിക്കും എന്നതും പ്രത്യേകതയാണ്. ബറോസിന്റെ കന്നഡ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. മനോഹരമായ ഗാനമാണ് […]
അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ പിടിച്ചിരുത്തുന്ന ‘രുധിരം’; അഭിനയ മികവിൽ ഞെട്ടിച്ച് രാജ് ബി ഷെട്ടിയും അപർണയും, റിവ്യൂ വായിക്കാം
ഒരു ദിവസം നമ്മള്‍ ഒരു മുറിക്കുള്ളിൽ അടയ്ക്കപ്പെടുന്നു എന്ന് ചിന്തിക്കുക, മൊബൈലില്ല, കംപ്യൂട്ടറില്ല, ടെലിവിഷനില്ല, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദിവസങ്ങള്‍. ആ മുറിയിൽ നിന്നും പുറത്തു കടക്കാനാവാത്ത വിധം ദിവസങ്ങൾ തള്ളി നീക്കേണ്ടി വരുന്നതിന്‍റെ നിസ്സഹായത എത്രമാത്രമെന്ന് ആലോചിച്ചു നോക്കൂ, അതോടൊപ്പം ശരീരം നോവുന്ന പീഡനങ്ങളും. ഓർക്കുമ്പോഴേ പേടി തോന്നുന്നൊരു അനുഭവമാണത്. അത്തരത്തിൽ ഉള്‍ക്കിടലമുണ്ടാക്കുന്ന ഭയത്തിന്‍റേയും നിസ്സഹായാവസ്ഥയുടെയും വേദനകളുടേയുമൊക്കെ നേർക്കാഴ്ചയായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് രാജ് ബി ഷെട്ടി – അപർണ ബാലമുരളി ടീമിന്‍റെ ‘രുധിരം’ എന്ന ചിത്രം. […]
തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍
തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരികയാണ് പൊലീസ്. ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല […]
വിസ്മയിപ്പിക്കാന്‍ രാജ് ബി ഷെട്ടിയും അപർണയും; ‘രുധിരം’ നാളെ മുതൽ തിയേറ്ററുകളിൽ
‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’, ‘ടോബി’ എന്നീ ചിത്രങ്ങളിൽ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘രുധിരം’ നാളെ മുതൽ തിയേറ്ററുകളിൽ. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷോ ലോണ്‍ ആന്‍റണിയാണ്. മേക്കിങ്ങിൽ ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് അടിവരയിടുന്നുണ്ട് സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ […]