ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ കുഴപ്പം എന്താണ്?; ഭദ്രന് വെളിപ്പെടുത്തുന്നു
മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ഭദ്രന്. അതില്‍ മോഹന്‍ലാല്‍- ഭരതന് കൂട്ടുകെട്ടില്‍, 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുന്നു.
ഇപ്പോഴിതാ, ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ കുഴപ്പമെന്താണെന്ന് തുറന്നു പറയുകയാണ് ഭദ്രന്. നല്ല കഥകള്‍ ഉണ്ടാകാത്തതാണ് ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ പ്രശ്നമെന്നാണ് ഭദ്രന് പറയുന്നത്. മോഹന്‍ലാല്‍ നൈസര്‍ഗിക പ്രതിഭയുള്ള നടനാണെന്നും, ആ പ്രതിഭ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, മോഹന്‍ലാല്‍ നല്ല സിനിമകളിലൂടെ തിരിച്ചുവരുമെന്നും ഭദ്രന് കൂട്ടിച്ചേര്‍ത്തു.
ഒരു കഥ കേള്‍ക്കുമ്പോള്‍ത്തന്നെ മോഹന്‍ലാലിന്റെ മനസ്സില്‍ ഒരു കെമിസ്ട്രി ഉണ്ടാകും. ഇനിയും നല്ല കഥകള്‍ അദ്ദേഹത്തെ തേടി എത്തിയാല്‍ പഴയ മോഹന്‍ലാലിനെ നമുക്കു തിരിച്ചു കിട്ടുമെന്നും ഭദ്രന് പറഞ്ഞു.
ഭദ്രന്റെ വാക്കുകള്‍…..
‘മോഹന്‍ലാല്‍ എന്ന നടന്റെ പ്രശ്നം അല്ല. മോഹന്‍ലാലിന്റെ അടുത്ത് വരുന്ന കഥകളുടെ പ്രശ്നമാണ്. അദ്ദേഹം എന്നും മോഹന്‍ലാല്‍ തന്നെയല്ലേ. ഒരിക്കല്‍ കിട്ടിയിട്ടുള്ള ഒരു പ്രതിഭ നൈസര്‍ഗ്ഗികമായി ജനിച്ചപ്പോള്‍ തന്നെ കിട്ടിയതാണ്. പുള്ളി അത് ട്യൂണ്‍ ചെയ്തെടുത്തത് ഒന്നുമല്ല- ഭദ്രന് പറയുന്നു.
മറ്റ് നടന്മാരില് നിന്ന് വ്യത്യസ്തമായി ലാലില്‍ ഉള്ള ഒരു പ്രത്യേക, എന്ത് വേഷം കൊടുത്താലും കഥ പറഞ്ഞുകൊടുക്കുമ്പോള്‍ തന്നെ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകുന്നുണണ്ട്. ആ കെമിസ്ട്രി എന്താണ്എന്ന് പുള്ളിക്ക് പോലും ഡിഫൈന്‍ ചെയ്യാന്‍ കഴിയുന്നുമില്ല. പുള്ളി ആ കെമിസ്ട്രിക്ക് അനുസരിച്ച് ബിഹേവ് ചെയ്യുകയാണ്.
അങ്ങനെയുള്ള മോഹന്‍ലാല്‍ ഇപ്പോഴും ഉണ്ട്. അങ്ങനെ മോഹന്‍ലാല്‍ ഉള്ളതുകൊണ്ടാണ് ശരീരമൊക്കെ സൂക്ഷിച്ച് നില്‍ക്കുന്നത്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ കടന്നുചെല്ലുന്നില്ല. നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും പഴയ മോഹന്‍ലാല്‍ തന്നെയാകും. കുറെ ശബ്ദങ്ങളും ബഹളവും സ്റ്റണ്ടും ഒന്നും കാണിക്കുന്നതതല്ല സിനിമ. അത് തിരിച്ചറിയണം. കഥയുമായി ചെല്ലുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങള്‍ നമുക്ക് അസോസിയേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് കണ്ടന്റ് ഓറിയന്റഡായ സിനിമയായി മാറും’ ഭദ്രന് വ്യക്തമാക്കി. സ്ഫടികം 4 കെ റി- റിലീസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.