2022ലെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റ 10 സിനിമകള്‍ ഇതാ; ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്‌സ്
രാജ്യത്ത് കൊവിഡ് എന്ന മഹാമാരി വന്നതോടെ എല്ലാ മേഖലകളും പ്രതിസന്ധി നേരിട്ടിരുന്നു. അതില്‍ പ്രധാനമായും പ്രതിസന്ധിയിലായത് സിനിമാ മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ കൊവിഡിലെ പ്രതിസന്ധിയില്‍ നിന്നും മലയാളം, തമിഴ്,തെലുങ്ക്, കന്നട. ബോളിവുഡ് തുടങ്ങിയ സിനിമാ മേഖല കരകയറി കഴിഞ്ഞു. 2022 എന്നത് തിയേറ്ററുകള്‍ സജീവമായ വര്‍ഷമായിരുന്നു. മലയാളത്തില്‍ തന്നെ ഏകദേശം 150 ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തുവെന്നാണ് കണക്കുകള്‍.
2022 കഴിഞ്ഞ് പുതുവര്‍ഷം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളു. അതുംകൂടെ കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ തിയേറ്ററുകളില്‍ പലതും ഈ വര്‍ഷം തങ്ങള്‍ക്ക് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കുന്നുണ്ട്.
അതില്‍ തിരുവനന്തപുരത്തെ പ്രധാന മള്‍ട്ടിപ്ലെക്‌സുകളില്‍ ഒന്നായ ഏരീസ് പ്ലെക്‌സും അത്തരത്തിലുള്ള ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ തിയേറ്ററില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ പത്ത് സിനിമകളുടെ ലിസ്റ്റ് ആണ് ഏരീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിനിമകള്‍ക്കൊപ്പം ഓരോ ചിത്രത്തിനും എത്ര ടിക്കറ്റുകള്‍ വീതം വിറ്റു എന്നതും അവ നേടിയ കളക്ഷനും ഏരീസിന്റെ ലിസ്റ്റില്‍ ഉണ്ട്.
ഏരീസ് പ്ലെക്‌സ് 2022 ല്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രങ്ങളാണ് താഴെ കൊടുക്കുന്നത്.
1. കെജിഎഫ് ചാപ്റ്റര്‍ 2- (67,580 ടിക്കറ്റുകള്‍- 1.21 കോടി രൂപ കളക്ഷന്‍)
2. വിക്രം- (46,048 ടിക്കറ്റുകള്‍- 91 ലക്ഷം )
3. പൊന്നിയിന്‍ സെല്‍വന്‍ 1- 39,013- 70.6 ലക്ഷം
4. ആര്‍ആര്‍ആര്‍- 37,523- 66.93 ലക്ഷം 5. ജയ ജയ ജയ ജയ ഹേ- 35,333- 64.43 ലക്ഷം 6. കാന്താര- 33,484- 59.64 ലക്ഷം
7. ഭീഷ്മ പര്‍വ്വം- 29,449- 55.84 ലക്ഷം
8. തല്ലുമാല- 24,292- 44.51 ലക്ഷം
9. ഹൃദയം- 22,356- 42.39 ലക്ഷം
10. ജന ഗണ മന- 20,929- 40.65 ലക്ഷം
ജനഗണമന
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ജനഗണമന. ചിത്രത്തില്‍ പൃഥ്വിരാജ് നായിരുന്നു നായകനായി എത്തിയത്.ഏപ്രില്‍ 28ന് റിലീസിനെത്തിയ ജനഗണമന വിഷയത്തിലെ ഗൗരവവും സാങ്കേതിക മികവും കൊണ്ട് ഗംഭീരമായി. കേരളത്തിന് പുറത്തുള്ള സെന്ററുകളിലും ബോക്സ് ഓഫീസ് മികവ് പുലര്‍ത്തിയ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.
തല്ലുമാല
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തല്ലുമാല. ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകനായി എത്തിയത്. 2022 ലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഓഗസ്റ്റ് 12 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നേടിയത് 71.36 കോടിയാണ്.
ഹൃദയം
ഈ വര്‍ഷം ആദ്യം മലയാള സിനിമയില്‍ വിജയം കൊണ്ടുവന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൃദയം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹൃദയം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയോളം രൂപ നേടി.
ഭീഷ്മപര്‍വ്വം
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം ബോക്സ് ഓഫീസിലും തിളങ്ങി. ഏതാണ്ട് 115 കോടി രൂപയാണ് ഭീഷ്മപര്‍വ്വം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാന്താര
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിലൊന്നാണ് കാന്താര. ഈ വര്‍ഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രവും കാന്താര തന്നെയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചത്. ശിവ എന്ന കഥാപാത്രമായാണ് റിഷഭ് ഷെട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.