ബി ഉണ്ണികൃഷ്ണന് ഇനി യുവ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം ; വരാനിരിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെ
മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന് മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിനും ബി ഉണ്ണികൃഷ്ണന് അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന് തിരക്കഥ രചിച്ചു. അങ്ങനെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയ ബി ഉണ്ണികൃണന്‍ ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥാമാക്കിയിട്ടുണ്ട്. അതേസമയം, സ്മാര്‍ട്ട് സിറ്റി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഉണ്ണിക്കൃഷ്ണന് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിനെവെച്ച് ആറാട്ട് സംവിധാനം ചെയ്തതിന് ശേഷം ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നത് മമ്മൂട്ടി നായകനായെത്തിയ ക്രിസ്റ്റഫര്‍ ആണ്. അവസാന ചിത്രങ്ങളായ ആറാട്ടിന്റെയും ക്രിസ്റ്റഫറിന്റെയും രചന നിര്‍വ്വഹിച്ചത് ഉദയകൃഷ്ണ ആയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തന്റെ സിനിമകള്‍ക്ക് പുതിയൊരു ഭാവം പകരാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. വരാനിരിക്കുന്ന ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുക മലയാളത്തിലെ യുവതിരക്കഥാകൃത്തുക്കളിലെ ശ്രദ്ധേയരാണെന്ന് പറയുന്നു അദ്ദേഹം. സണ്‍ഡേ ഗാര്ഡിയന് ലൈവിന് നല്കിയ അഭിമുഖത്തിലാണ് ബി ഉണ്ണികൃഷ്ണന് ഇതേക്കുറിച്ച് പറയുന്നത്. ഷാരിസ് മുഹമ്മദ്, ദേവ്ദത്ത് ഷാജി, ഷര്‍ഫു- സുഹാസ് തുടങ്ങിയ പ്രതിഭാധനരായ യുവ തിരക്കതാകൃത്തുക്കള്ക്കൊപ്പം വര്‍ക്ക് ചെയ്യുകയാണ് ഞാന്‍. സ്വന്തം ജോലിയിലേക്ക് ഇവര്‍ കൊണ്ടുവരുന്ന ഊര്‍ജ്ജവും തീയും എന്നെ ആവേശഭരിതനാക്കുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത വിജയചിത്രം ജന ഗണ മനയുടെ തിരക്കഥാകൃത്താണ് ഷാരിസ് മുഹമ്മദ്. അമല്‍ നീരദിനൊപ്പം ചേര്‍ന്ന് ഭീഷ്മ പര്‍വ്വത്തിന്റെ കഥ, തിരക്കഥ ഒരുക്കിയ ആളാണ് ദേവ്ദത്ത് ഷാജി. അതേസമയം വരത്തന്റെ തിരക്കഥാകൃത്തുക്കളാണ് ഷര്‍ഫു- സുഹാസ്. മറ്റു നാല് ചിത്രങ്ങളുടെ സഹ രചനയും ഇവര്‍ നടത്തിയിട്ടുണ്ട്. വൈറസ്, പുഴു, ഡിയര്‍ ഫ്രണ്ട്, തമിഴ് ചിത്രം മാരന് എന്നിവയാണ് അവ.
അതേസമയം മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര് ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന് വര്‍ഗീസ് ആണ്.