മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം! അനൂപ് മേനോൻ നായകനാകുന്ന ‘ചെക്ക് മേറ്റ്’ നാളെ മുതൽ
മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ, അമ്മ, മകൻ, മകൾ, മരുമകൻ, മരുമകൾ, അയൽക്കാർ, ബന്ധുക്കൾ, കാമുകൻ, കാമുകി…തുടങ്ങിയ കഥാപാത്രങ്ങൾ ഉൾപ്പെട്ട നാട്ടിൻ പുറത്തുള്ള കുടുംബങ്ങളിലും മറ്റുമുള്ള കഥകളായിരുന്നു ഒരിക്കൽ മലയാളികൾക്ക് പ്രിയം. നാട്ടിലെ മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചപ്പോൾ പതിയെ പതിയെ മെട്രോ കൾച്ചർ സിനിമകളിലെ കഥാപാത്രങ്ങളിലും വന്ന് തുടങ്ങി. മാറിയ മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തുന്ന സിനിമയായി നാളെ മുതൽ തിയേറ്ററുകളിലെത്തുകയാണ് അനൂപ് മേനോൻ നായകനായെത്തുന്ന ‘ചെക്ക് മേറ്റ്’.
മലയാളിയുടെ കഥയാകുമ്പോഴും കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് ഒരിക്കലും പരിചിതമല്ലാത്ത ഒരു പുതിയ ലോകമാണ് കൺമുന്നിൽ തുറക്കുന്നത്. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമയൊരുക്കിയിരിക്കുന്നത് രതീഷ് ശേഖറാണ്. അനൂപ് മേനോൻ നായക കഥാപാത്രമായെത്തുമ്പോള്‍ വില്ലൻ വേഷത്തിൽ ലാൽ അഭിനയിക്കുന്നു.
ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന ചിത്രത്തിൽ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ എത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ രതീഷ് ശേഖര്‍ തന്നെയാണ്. അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലുണ്ടാകുന്ന വിജയ പരാജയങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി എത്തിയ ‘ചെക്ക് മേറ്റ്’ ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.