ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ പുതിയ റെക്കോഡ് തീര്‍ത്ത് അല്ലു അര്‍ജുന്‍
1 min read

ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ പുതിയ റെക്കോഡ് തീര്‍ത്ത് അല്ലു അര്‍ജുന്‍

പാന്‍ ഇന്ത്യന്‍ തലത്തില്‍ അല്ലു അര്‍ജുന്‍ ഇന്ന് പ്രശ്‌സതാനാണെങ്കിലും മലയാളികള്‍ക്ക് പണ്ട് മുതലേ അല്ലു അര്‍ജുന്‍ പ്രിയങ്കരനാണ്. 2004 ല്‍ പുറത്തിറങ്ങിയ ആര്യ എന്ന തെലുങ്ക് ചിത്രം മലയാളത്തിലേക്ക് മാെഴി മാറ്റിയതെത്തിയതോടെയാണ് മലയാളികള്‍ക്ക് അല്ലു അര്‍ജുന്‍ പ്രിയങ്കരനായത്. പിന്നീട് ഹാപ്പി, ബണ്ണി, കൃഷ്ണ തുടങ്ങി അല്ലുവിന്റെ ഭൂരിഭാഗം സിനിമകളും മലയാളത്തിലും തരംഗമായ മലയാള സിനിമയില്‍ ഒരു യൂത്ത് ഐക്കണിന്റെ അഭാവം പ്രകടമായി തോന്നിയിരുന്ന കാലഘട്ടത്തിലാണ് അല്ലു അര്‍ജുന്റെ കടന്ന് വരവ്. ഇന്ന് അല്ലു തെലുങ്കര്‍ക്കും മലയാളികള്‍ക്കും മാത്രമല്ല ഉത്തരേന്ത്യന്‍ സിനിമകളിലും അറിയപ്പെടുന്ന നടനാണ്. പുഷ്പ എന്ന സിനിമയുടെ വിജയമാണ് നടന് ഈ നേട്ടം നേടിക്കൊടുത്തത്. സുകുമാര്‍ സംവിധാനം ചെയ്ത 2021 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ വിജയമായി. സിനിമയില്‍ വില്ലനായെത്തിയത് മലയാളി നടന്‍ ഫഹദ് ഫാസിലാണ്.

2021 ല്‍ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ഉണ്ടാകും. ഇതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ പുതിയ നേട്ടം അല്ലുവിനെ തേടി എത്തുന്നത്. ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് തീര്‍ത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ള നടനായിരിക്കുകയാണ് അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് അതിവേഗം വളരുകയാണ്. ‘പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഇതിലൂടെ അല്ലുവിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് അനുദിനം വര്‍ദ്ധിക്കുകയാണ്. 20 മില്ല്യണ്‍ ആണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യയായ സ്‌നേഹ റെഡ്ഡിയെ ആണ്.

അതേസമയം ഷാരൂഖാന്റെ ജവാന്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്ന തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അല്ലുഅര്‍ജുന്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായതുകൊണ്ട് തന്നെ ഷാരൂഖ് ഖാനും ആറ്റലിയും അല്ലുവും ഒന്നിച്ചാല്‍ തീ പാറിക്കുമെന്നെല്ലാം പ്രേക്ഷകര്‍ വാര്‍ത്ത കേട്ടതോടെ അഭിപ്രായപ്പെട്ട്ിരുന്നു. എന്നാല്‍ ഈ റോളില്‍ നിന്ന് അല്ലു പിന്മാറിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്താന്‍ താല്‍പ്പര്യം ഇല്ലെന്നാണ് അല്ലു അറിയിച്ചത്.പുഷ്പ 2 വിലാണ് തന്റെ പൂര്‍ണ്ണമായ ശ്രദ്ധയെന്നും അതിനിടയില്‍ വേറെ ചിത്രം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് അല്ലു അറിയിക്കുന്നത്.