ടൊവിനൊ ആ റെക്കോര്‍ഡില്‍ എത്താൻ ഇനി വേണ്ടത് വെറും 13 കോടി …! കളക്ഷനില്‍ കത്തിക്കയറി എആര്‍എം
അജയന്റെ രണ്ടാം മോഷണം സിനിമ തിയറ്ററുകളില്‍ വൻ ഹിറ്റായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ. അജയന്റെ രണ്ടാം മോഷണം 87 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. മാന്ത്രിക സംഖ്യക്ക് വേണ്ടത് 13 കോടി മാത്രമാണ്. ടൊവിനോ സോളോ നായകൻ ആയി ആദ്യമായി ആഗോളതലത്തില്‍ ആ മാന്ത്രിക സംഖ്യയിലെത്തുന്ന ചിത്രമായിരിക്കും അജയന്റെ രണ്ടാം മോഷണം. നേരത്തെ 2018 ആഗോളതലത്തില്‍ 176 കോടി നേടിയിരുന്നു. എന്നാല്‍ ടൊവിനോ സോളോ നായകനായ ചിത്രം ആയിരുന്നില്ലെന്ന പ്രത്യേകതയുണ്ട്. അജയന്റെ രണ്ടാം മോഷണം റിലീസിന് തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.
അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. സുരഭി ലക്ഷ്മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.
അജയന്റെ രണ്ടാം മോഷണം 6.25 കോടി റിലീസിന് നേടിയെന്നതിനാല്‍ ടൊവിനോ തോമസ് ചിത്രം ഹിറ്റാകുമെന്ന് സൂചനകളുണ്ടായിരുന്നു. കേരളത്തില്‍ മാത്രമല്ല ഇന്ത്യക്ക് പുറത്തും ചിത്രം വൻ നേട്ടമുണ്ടാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ നേടിയിരിക്കുന്നത് ഏകദേശം 1,67 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ നേടി. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം റിലീസിന് നേടിയെന്നുമാണ് റിപ്പോര്‍ട്ട്. എന്തായാലും 2024ലെ മലയാളം റിലീസുകളുടെ കളക്ഷൻ ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം കുതിപ്പുണ്ടാക്കുമെന്നാണ് തിയറ്ററിലെ സൂചനകള്‍ തെളിയിക്കുന്നത്.