‘ഉണ്ണി മുകുന്ദന് ചെയ്ത ആ രംഗം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധം’; ‘മാസ്റ്റര്‍പീസ്’ ചിത്രത്തിലെ സീനിനെ കുറിച്ച് സംവിധായകന്
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണുമായിരുന്നു വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടുന്ന ഒരു രംഗത്തിനെതിരെ വലിയ തോതില്‍ ട്രോളുകള്‍ വന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥരായാണ് ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണും സിനിമയില്‍ എത്തിയത്. ഇവര്‍ മാത്രമുള്ള ഒരു രംഗത്തില്‍ ഇരുവരും ചേര്‍ന്ന് തങ്ങള്‍ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണെന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ആ രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് അജയ് വാസുദേവ് ഇപ്പോള്‍. ഇതിനെതിരെയാണ് ട്രോളുകള്‍ ഉയര്‍ന്നു വന്നത്.
ഇപ്പോള്‍ അതിനെ കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്. തങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ് ആ രംഗമെന്ന് അജയ് വാസുദേവ് തുറന്നു പറഞ്ഞു. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ഉള്ള രംഗങ്ങള്‍ വരുമ്പോള്‍ വലിയ ശ്രദ്ധ ചെലുത്താറുണ്ടെന്നും ക്ലബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ അജയ് വാസുദേവ് വ്യക്തമാക്കി.
ഉണ്ണി മുകുന്ദനാണ് വില്ലന്‍ എന്ന് ആദ്യം പ്രേക്ഷകര്‍ക്ക് മനസിലാകരുത് എന്ന് കരുതിയാണ് ആ സീന്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ അവിടെ അബദ്ധം പറ്റി. ഉണ്ണിയും ഷാജോണും സംസാരിക്കുന്ന ആ രംഗത്ത് രണ്ട് പോലീസ് ഓഫീസേഴ്സിനെയും ഉള്‍പ്പെടുത്തണമായിരുന്നു. എന്തായാലും അതൊരു പാഠമായി ഞങ്ങള്‍ക്ക് എന്നും അജയ് വാസുദേവ് പറഞ്ഞു.
അജയ് വാസുദേവിന്റേതായി ‘പകലും പാതിരാവും’ ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബനും രജിഷ വിജയനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് റിയാസ് കെ ബദര്‍, സംഗീതം സ്റ്റീഫന്‍ ദേവസ്സി, വരികള്‍ സേജ്ഷ് ഹരി, വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്ണന്, പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, മേക്കപ്പ് ജയന് പൂങ്കുന്നം, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍ എന്നിവരുമാണ്.