” മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം പോയി, ലാലേട്ടനെ നായകനാക്കി സിനിമ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം” ; ഒമര്‍ ലുലു വെളിപ്പെടുത്തുന്നു
ഹാപ്പി വെഡ്ഡിംങ് എന്ന ഒറ്റ സിനിമയിലൂടെ യുവാക്കളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമര്‍ ലുലു. പിന്നീട് ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും വന്‍ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമകള്‍. പവര്‍ സ്റ്റാറാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം. നടന് ബാബു ആന്റണിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ക്കുറിച്ചും താരരാജാവ് മോഹന്‍ലാലിനെക്കുറിച്ചും തുറന്നു പറയുകയാണ് ഒമര്‍ ലുലു. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചിരിക്കുന്നത്. മമ്മൂക്കയുമായി സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ആഗ്രഹം ഇല്ലെന്നും ലാലേട്ടനെവെച്ച് സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും ഒമര്‍ ലുലു പറയുന്നു. മമ്മൂക്ക നല്ല ഹാര്ഡ്വര്ക്ക് ചെയ്യുന്നയാളാണ്. മമ്മൂക്കയെവെച്ച് സിനിമ ചെയ്യണമെന്നത് തന്റെ വലിയൊരു ആഗ്രഹമാണ്. എന്നാലിപ്പോള്‍ അതില്ലെന്നും ലാലേട്ടനെ വെച്ച് സിനിമ ചെയ്യണമെന്നതാണ് ഇപ്പോള്‍ തന്റെ ആഗ്രഹമെന്നും ഒമര്‍ ലുലു വ്യക്തമാക്കുന്നു.
ഓരോ ടൈമിലും ഓരോ ഇഷ്ടങ്ങളാണ്. പണ്ട് മമ്മൂക്കയെ ആയിരുന്നു കൂടുതല്‍ ഇഷ്ടം. ഈ ലോക്ക്ഡൗണിലായിരുന്നു സിനിമ പഠിക്കുന്നത്. രണ്ട് വര്‍ഷം ബ്രേക്ക് കിട്ടി. ഞാന്‍ ചെയ്ത സിനിമകളെല്ലാം പണ്ട് കണ്ട് ചെയ്ത സിനിമകളായിരുന്നു. പുറത്ത് നിന്ന് കണ്ട് ആദ്യം ചെയ്ത സിനിമയായിരുന്നു ഹാപ്പി വെഡ്ഡിംങ്. അതിന്റെ ഗ്രാഫ് നോക്കിയാല്‍ മനസിലാകും. ഒന്നുമറിയാതെ പുറത്തു നിന്ന് വന്ന് ചെയ്ത ചിത്രമാണ് 100 ദിവസം ഓടിയത്. അത് എന്റെ കഥയായിരുന്നു. എന്റെ കോളേജില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങളായിരുന്നുവെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ പടം 100 ദിവസം ഓടിയിരുന്നു. പിന്നെ ചെയ്ത സിനിമ 50 ദിവസം, അഡാര്‍ ലവ് 25 ദിവസം ഓടി. ലാസ്റ്റ് പടം ഓടിയില്ല, പൂജ്യം. അതായത് കൂടുതല്‍ സിനിമാക്കാരെയും റിവ്യൂ റൈറ്റേഴ്സിനെയും പരിചയപ്പെട്ടുവരുമ്പോഴേക്കും ഇവര്‍ നമ്മളെ കണ്ഫ്യൂസ്ഡാക്കും. ഉദാഹരണം പറഞ്ഞാല്‍ ദുല്‍ഖര്‍ സല്‍മാന്റെ സ്റ്റാര്‍ഡം കാരണമാണ് ചാര്‍ലി വിജയിച്ചത്. വേറാര് അഭിനയിച്ചാലും ആ പടം വിജയിക്കില്ല. ഹാപ്പിവെഡ്ഡിംങില് സിജു വില്‍സണ്‍ പകരം ദുല്‍ഖര്‍ ചെയ്തിരുന്നെങ്കില്‍ സിനിമ വേറെ ലെവല്‍ ആയിരുന്നാനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു.